'നിലാ താരം നീയെന്‍ അകമേ...' സിദ് ശ്രീറാമിന്റെ ശബ്ദത്തില്‍ 'ഭൗമ'യിലെ പാറും പാരാകെ... ഗാനം പുറത്ത്

ചിത്രം നവംബര്‍ 12 ന് റിലീസിന്

'നിലാ താരം നീയെന്‍ അകമേ...' സിദ് ശ്രീറാമിന്റെ ശബ്ദത്തില്‍ 'ഭൗമ'യിലെ പാറും പാരാകെ... ഗാനം പുറത്ത്
dot image

ഒട്ടേറെ പുതുമകളുമായി എത്തുന്ന 'ഭൗമ'യിലെ ആദ്യ ഗാനം പുറത്ത്. സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദത്തില്‍ 'പാറും പാരാകെ' എന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറിന്റെ ഈണത്തിന് വൈശാവ് സുഗുണന്റേതാണ് വരികള്‍. വിനീത്, ദിലീഷ് പോത്തന്‍, സാഗര്‍ സൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവംബര്‍ 12-ന് തിയേറ്ററുകളിലെത്തും. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്.

അടുത്തിടെ ചിത്രത്തിലേതായി എത്തിയ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ക്യാരക്ടര്‍ പോസ്റ്ററുകളും ശ്രദ്ധ നേടി കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

രേവതി ശര്‍മ്മ, അതിഥി ബാലന്‍, മധുപാല്‍, ലെന, മോക്ഷ സെന്‍ഗുപ്ത, മെറിന്‍ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടന്‍, സജിന്‍ ചെറുകയില്‍, പ്രവീണ, നില്‍ജ, ജെയ്ന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിന്‍ ജമീല, നൗഷാദ്, സെന്തില്‍, ഭഗത് മാനുവല്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത് റെജിന്‍ എസ് ബാബുവാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ 'പെന്‍ഡുലം' എന്ന ചിത്രത്തിന് ശേഷം റെജിന്‍ ഒരുക്കുന്ന ചിത്രവുമാണിത്.

ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, എഡിറ്റിംഗ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, എക്‌സി.പ്രൊഡ്യൂസര്‍: ഡാനിഷ് കെ.എ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അപ്പുണ്ണി സജന്‍, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, ഫൈനല്‍ മിക്‌സ്: എം.ആര്‍ രാജാകൃഷ്ണന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണന്‍, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: സിബിന്‍ വര്‍ഗ്ഗീസ്, സ്റ്റില്‍സ്: ജിതിന്‍ എസ് ബാബു, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Content Highlights: A song from 'Bhouma', featuring the vocals of Sid Sriram, has been released. The film is set to release on November 12.

dot image
To advertise here,contact us
dot image