

മലപ്പുറം: വെട്ടിച്ചിറയില്‍ സ്ത്രീ വേഷത്തില്‍ എത്തി വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൂളമംഗലം സ്വദേശി സാക്കിര്‍ (33) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജുമാ നമസ്‌കാര സമയത്തായിരുന്നു സാക്കിര്‍ മോഷണം നടത്തിയത്. എസ്‌ഐആര്‍ പരിശോധനയ്ക്ക് എന്ന് പറഞ്ഞായിരുന്നു ഇയാള്‍ വീട്ടില്‍ എത്തിയത്.
കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലായിരുന്നു സാക്കിര്‍ മോഷണം നടത്തിയത്. സാരിയുടുത്തായിരുന്നു ഇയാള്‍ എത്തിയത്. തുടര്‍ന്ന് എസ്‌ഐആര്‍ പരിശോധനയ്‌ക്കെന്ന് പറഞ്ഞ് ഹംസ ഹാജിയുടെ ഭാര്യയോട് ഇയാള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു.
കാര്‍ഡ് എടുക്കാനായി നഫീസ വീടിന് അകത്തേയ്ക്ക് കയറി. തൊട്ടുപിന്നാലെ സാക്കിറും വീട്ടിലേയ്ക്ക് കയറുകയും നഫീസയെ ആക്രമിച്ച ശേഷം സ്വര്‍ണമാല കവരുകയുമായിരുന്നു. പിന്നാലെ ഇയാള്‍ വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. തുടര്‍ന്ന് കുടുംബം കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. സാക്കിറിന്റെ ആക്രമണത്തില്‍ നഫീസയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Content Highlights- A young man was arrested for stealing a housewife's necklace while disguised as a woman in Vettichira.