കോട്ടക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു

പരിക്കേറ്റ ഇരുവരും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്

കോട്ടക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ചു
dot image

മലപ്പുറം: കോട്ടക്കലിൽ ഭാര്യ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കോട്ടക്കല്‍ അരിച്ചോള്‍ നിരപ്പറമ്പിലാണ് സംഭവം. പള്ളത്ത് വീട്ടില്‍ ഭരത്ചന്ദ്രന്‍(29) മാതാവ് കോമളവല്ലി എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ ഭരത്ചന്ദ്രന്റെ ഭാര്യ സജീന(23)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇരുവരും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സജീന ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ഉപദ്രവിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചികിത്സയില്‍ കഴിയുന്ന ഭരത്ചന്ദ്രന്‍, കോമളവല്ലി എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlight; Woman stabs husband and mother-in-law in Malappuram

dot image
To advertise here,contact us
dot image