

'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. ഇപ്പാേഴിതാ സൂര്യ നായകനായ 'ഏഴാം അറിവ്' സിനിമയിൽ പട്ടിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്ത ഓർമ പങ്കിടുകയാണ് നടൻ. സഫാരിയിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഏഴാം അറിവ് സിനിമയിൽ വില്ലന്റെ എൻട്രി. വില്ലൻ ഒരു ചൈനക്കാരൻ ആണ്. അയാൾ ആദ്യം തെരുവിലേക്കാണ് വരുന്നത്. വരുമ്പോൾ അയാൾ ഒരു പട്ടിക്ക് ബിസ്കറ്റ് ഇട്ട് കൊടുക്കുന്നുണ്ട്. അതൊരു വൈറസ് ഉള്ള ബിസ്കറ്റ് ആണ്. ഇത് പട്ടി കഴിച്ച് വേറെ പട്ടികളെ പോയി കടിച്ച് അതങ്ങനെ വൈറസ് ആ നാട് മുഴുവനും പടരുന്നതാണ് കഥ സിനിമയുടേത്.
പട്ടിയ്ക്ക് ബിസ്കറ്റ് ഇട്ട് കൊടുത്തിട്ട് പട്ടി കഴിയ്ക്കുന്ന ശബ്ദം ഞാനാണ് ചെയ്തത്. അത് റെക്കോർഡ് ചെയ്തപ്പോൾ ഞാൻ എന്റെ കൂട്ടുകാരെ വിളിച്ചു പറഞ്ഞു ഏഴാം അറിവ് സിനിമ കാണണം അതിനകത്ത് എന്റെ ശബ്ദം വരുന്നുണ്ട് എന്ന്. എവിടെയാണെന്ന് അവർ ആദ്യം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞില്ല, പടം കണ്ട കഴിഞ്ഞപ്പോൾ കൂട്ടുക്കാർ എന്റെ ശബ്ദം കേട്ടില്ലല്ലോ എന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ പറയുന്നത് ആ പട്ടി ബിസ്കറ്റ് തിന്നുന്ന ശബ്ദം എന്റെയാണ് എന്ന്,' മണികണ്ഠൻ ആചാരി പറഞ്ഞു.
Content Highlights: Manikandan R Achari says he dubbed for a dog in the Suriya starrer 'Eezham Arivu'