മൈറ്റികൾക്ക് ഇതെന്ത് പറ്റി!; രണ്ടാം ടി 20 യിലും പാകിസ്‌താനോട് തോറ്റ് ഓസീസ്; പരമ്പരയും കൈവിട്ടു

രണ്ടാം ടി 20 യിലും പാകിസ്താനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ഓസ്‌ട്രേലിയ

മൈറ്റികൾക്ക് ഇതെന്ത് പറ്റി!; രണ്ടാം ടി 20 യിലും പാകിസ്‌താനോട് തോറ്റ് ഓസീസ്; പരമ്പരയും കൈവിട്ടു
dot image

രണ്ടാം ടി 20 യിലും പാകിസ്താനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ഓസ്‌ട്രേലിയ. 90 റൺസിന്റെ വമ്പൻ തോൽവിയാണ് ഓസ്‌ട്രേലിയ ഏറ്റുവാങ്ങിയത്. പാകിസ്താൻ മുന്നോട്ടുവെച്ച 199 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 15 .4 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി.

മൂന്ന് വിക്കറ്റ് വീതം ഇന്ത്യ അബ്രാർ അഹമ്മദും ശദാബ് ഖാനുമാണ് കങ്കാരുക്കളെ തകർത്തത്. ഓസീസ് നിരയിൽ കാമറൂൺ ഗ്രീൻ (35 ), മാറ്റ് ഷോർട്ട് (27 ) എന്നിവർ മാത്രം പൊരുതി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്താന് വേണ്ടി സ്കിപ്പർ സൽമാൻ അലി ആഘ 76 റൺസും ഉസ്മാൻ ഖാൻ 53 റൺസും നേടി. ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പാകിസ്താൻ പരമ്പര സ്വന്തമാക്കി. ആദ്യ മത്സരം 22 റൺസിനായിരുന്നു പാകിസ്താൻ ജയിച്ചത്.

Content Highlights:Australia lost to Pakistan in the second T20; lost the series as well

dot image
To advertise here,contact us
dot image