'മീര ജാസ്മിന് ഡേറ്റ് ഇല്ല, പക്ഷെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞ് ആ സിനിമയിലേക്ക് വിളിച്ചു,' സത്യൻ അന്തിക്കാട്

വിനോദയാത്രയിൽ കുറച്ച് ഭാരമുള്ള വേഷമാണ് അനുപമയുടേത്. പക്ഷെ മീര വന്നതോടെ അത് ഭയങ്കരമായ കോമ്പിനേഷനായി മാറി. ചില സിനിമകള്‍ അങ്ങനെയാണ്. ആരൊക്കെ ചെയ്യണം എന്നത് വിധിക്കപ്പെട്ടിട്ടുണ്ട്.

'മീര ജാസ്മിന് ഡേറ്റ് ഇല്ല, പക്ഷെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞ് ആ സിനിമയിലേക്ക് വിളിച്ചു,' സത്യൻ അന്തിക്കാട്
dot image

സത്യൻ അന്തിക്കാടിന്റെ മികച്ച സിനിമകളിൽ ഒന്നാണ് വിനോദയാത്ര. സിനിമയിൽ മീര ജാസ്‌മിൻ ആയിരുന്നു നായിക. എന്നാല്‍ ഈ സിനിമയില്‍ താന്‍ ആദ്യം മനസില്‍ കണ്ടിരുന്ന നായിക മീര ജാസ്മിന്‍ അല്ലെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. പുതുമുഖ നായികയെ പ്രീശെങ്കിലും പിനീട് മീര ജാസ്മിനെ തന്നെ അനുപമ എന്ന കഥാപാത്രത്തിനായി വിളിച്ച കഥ പറയുകയാണ് സംവിധായകൻ ഇപ്പോൾ. കലാസംഘം ഫിലിംസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാടിന്റെ പ്രതികരണം.

'നായികയായി പുതിയ പെണ്‍കുട്ടി ചെയ്യട്ടെ എന്നായിരുന്നു. അനുപമയാകാന്‍ പുതിയ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കുറേ നടത്തി. ഒന്ന് രണ്ട് കുട്ടികളെ ഓഡിഷന്‍ ചെയ്തു നോക്കി. ഇതിനിടെ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. കൊണ്ടു വന്ന പുതുമുഖങ്ങള്‍ക്കൊന്നും മറ്റുള്ളവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകുന്നില്ല. ആ സമയത്ത് മീര ജാസ്മിന് ഡേറ്റേയില്ല. ഏതൊക്കയോ തമിഴ് സിനിമകള്‍ ചെയ്യുകയാണ്. എനിക്ക് മീര ജാസ്മിനുമായി വളരെ അടുത്ത ബന്ധമുണ്ട്. രസതന്ത്രവും അച്ചുവിന്റെ അമ്മയുമൊക്കെ ചെയ്ത ബന്ധമുണ്ട്. ഞാന്‍ നേരെ മീരയെ വിളിച്ചു. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു.

Also Read:

മീര ഏതോ തമിഴ് സിനിമയുടെ ഷൂട്ടിലാണ്. ഷൂട്ടിങ് തുടങ്ങി, മീര എങ്ങനെയെങ്കിലും വന്നേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മീര വന്നു. നമ്മളോടുള്ള സ്‌നേഹം കൊണ്ടാണത്. ഇതുപോലെ ഗോളാന്തര വാർത്ത എന്ന സിനിമയുടെ സമയത്ത് ശോഭനയും ഇതുപോലെ വന്നിട്ടുണ്ട്.
വിനോദയാത്രയിൽ കുറച്ച് ഭാരമുള്ള വേഷമാണ് അനുപമയുടേത്. പക്ഷെ മീര വന്നതോടെ അത് ഭയങ്കരമായ കോമ്പിനേഷനായി മാറി. ചില സിനിമകള്‍ അങ്ങനെയാണ്. ആരൊക്കെ ചെയ്യണം എന്നത് വിധിക്കപ്പെട്ടിട്ടുണ്ട്. നമ്മൾ അതിലേക്ക് എത്തിപ്പിക്കണം എന്നതാണ്,' സത്യൻ അന്തിക്കാട് പറഞ്ഞു.

Content Highlights: Sathyan Anthikad shares the story of how Meera Jasmine was chosen as the heroine for Vinodayathra.

dot image
To advertise here,contact us
dot image