കൈക്കൂലി കേസ്: റിട്ട. എസ്ഐക്ക് ഏഴ് വർഷം തടവും 20000 പിഴയും

കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിതാണ് ശിക്ഷ വിധിച്ചത്

കൈക്കൂലി കേസ്: റിട്ട. എസ്ഐക്ക് ഏഴ് വർഷം തടവും 20000 പിഴയും
dot image

കൊല്ലം : കൈക്കൂലി വാങ്ങിയ റിട്ട. എസ്ഐക്ക് ഏഴ് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാത്തന്നൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ആര്‍ മോഹനനാണ് ശിക്ഷ വിധിച്ചത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ സി എസ് മോഹിതാണ് ശിക്ഷ വിധിച്ചത്.

അപകടത്തില്‍പ്പെട്ട ഇരുചക്രവാഹനം വിട്ടുനല്‍കുന്നതിനും കേസിലെ എഫ്ഐആര്‍ നല്‍കുന്നതിനുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൊല്ലം വിജിലൻസ് കോടതി സ്ഥാപിച്ച ശേഷമുള്ള ആദ്യ വിധി പ്രസ്താവമാണിത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിജു രാജൻ ഹാജരായത്.

Content Highlight : A retired SI has been sentenced to seven years in prison and fined Rs 20,000 for accepting a bribe.

dot image
To advertise here,contact us
dot image