വിവാഹവീട്ടില്‍ പായസത്തിനായി തിളപ്പിക്കുകയായിരുന്ന വെള്ളത്തിൽ വീണ് പൊളളലേറ്റയാൾ മരിച്ചു

അയ്യപ്പന്‍ അബദ്ധത്തില്‍ വെളളം തിളച്ചുകൊണ്ടിരിക്കുന്ന ചെമ്പിലേക്ക് വീഴുകയായിരുന്നു.

വിവാഹവീട്ടില്‍ പായസത്തിനായി തിളപ്പിക്കുകയായിരുന്ന വെള്ളത്തിൽ വീണ് പൊളളലേറ്റയാൾ മരിച്ചു
dot image

മലപ്പുറം: വിവാഹവീട്ടില്‍ പായസത്തിനായി തിളപ്പിക്കുകയായിരുന്ന വെള്ളത്തിൽ വീണ് പൊളളലേറ്റയാൾ മരിച്ചു. മലപ്പുറം ചേളാരി പുത്തൂര്‍ സ്വദേശി അയ്യപ്പനാണ് മരിച്ചത്. 55 വയസായിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ പണിക്കോട്ട് പടിയില്‍ പാപ്പന്നൂരിലെ വിവാഹ വീട്ടില്‍ സൽക്കാരത്തിനായി തയ്യാറാക്കുകയായിരുന്ന തിളപ്പിച്ച വെളളത്തില്‍ വീണാണ് അയ്യപ്പന് ഗുരുതരമായി പൊളളലേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

പാപ്പന്നൂര്‍ ശിവക്ഷേത്രത്തിന് സമീപമുളള ബന്ധുവീട്ടിലെ വിവാഹത്തിനിടെയാണ് അപകടമുണ്ടായത്. അയ്യപ്പന്‍ അബദ്ധത്തില്‍ വെളളം തിളച്ചുകൊണ്ടിരിക്കുന്ന ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ അയ്യപ്പനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights: man dies after suffering severe burns from falling into boiling water at wedding house

dot image
To advertise here,contact us
dot image