കഴിച്ചാല്‍ ആയുസ് വര്‍ധിപ്പിക്കുന്ന കറുത്ത മുട്ട; മാന്ത്രിക മുട്ടയ്ക്ക് പിന്നിലെ രഹസ്യം അറിയാം

കറുത്ത മുട്ടയെ ചുറ്റിപ്പറ്റിയുളള ഐതീഹ്യം ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്

കഴിച്ചാല്‍ ആയുസ് വര്‍ധിപ്പിക്കുന്ന കറുത്ത മുട്ട;  മാന്ത്രിക മുട്ടയ്ക്ക് പിന്നിലെ രഹസ്യം അറിയാം
dot image

വെള്ളയും തവിട്ടും തോടുള്ള മുട്ടകളുണ്ട്. എന്നാല്‍ കറുത്ത നിറത്തിലുള്ള മുട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടോ?. എന്നാല്‍ അങ്ങനെയൊരു മുട്ട ലഭിക്കുന്ന സ്ഥലമുണ്ട് അങ്ങ് ജപ്പാനില്‍. ഇത് വെറും മുട്ടയല്ല. കഴിച്ചാല്‍ ആയുസ് വര്‍ധിപ്പിക്കുന്ന ഒരു തരം മുട്ടയാണ്. ജപ്പാനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഹാക്കോണ്‍. ഇവിടെയാണ് 'കുറോ-താമാഗോ' അഥവാ കറുത്ത മുട്ടകളുളളത്. ഈ ഒരു മുട്ട കഴിച്ചാല്‍ ആയുസില്‍ ഏഴ് വര്‍ഷം അധികം ലഭിക്കുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

black eggs in chaina

കറുത്തമുട്ടയെക്കുറിച്ച് കൂടുതല്‍ അറിയാം

ഈ മുട്ട ഏതെങ്കിലും കോഴി ഇടുന്ന മുട്ടയല്ല. ജപ്പാനിലെ അഗ്നിപര്‍വ്വത മേഖലയായ 'ഓവകുഡാനി' (Owakudani)യിലെ തിളച്ചുമറിയുന്ന പ്രകൃതിദത്തമായ കുളങ്ങളില്‍ പുഴുങ്ങിയെടുക്കുമ്പോഴാണ് ഇതിന് കറുപ്പ് നിറം ലഭിക്കുന്നത്. ഈ കുളങ്ങളിലെ വെള്ളത്തില്‍ സള്‍ഫറും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇതില്‍ കിടന്ന് തിളയ്ക്കുമ്പോള്‍ മുട്ടത്തോടിന് ഇരുമ്പ് സള്‍ഫൈഡിന്റെ ഒരു പാളി രൂപപ്പെടുകയും അത് കറുത്ത നിറമായി മാറുകയും ചെയ്യുന്നു. തോടിന്റെ നിറം കറുപ്പാണെങ്കിലും ഉള്‍ഭാഗം സാധാരണ മുട്ടപോലെ തന്നെ കാണപ്പെടും.

black eggs in chaina

ഈ മുട്ടകഴിച്ചാല്‍ ആയുസ് വര്‍ധിക്കുമോ?

ജപ്പാനിലെ ഒരു പുരാതന വിശ്വാസമാണ് ഈ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്.അതായത് ഈ മുട്ട പ്രകൃതിദത്ത ധാതുക്കള്‍ അടങ്ങിയ വെള്ളത്തില്‍ പുഴുങ്ങിയെടുക്കുന്നതായതിനാല്‍ സാധാരണ മുട്ടയേക്കാള്‍ ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് കറുത്ത മുട്ട കഴിച്ചാല്‍ ആയുസ് വര്‍ധിക്കുമെന്ന് പറയുന്നത്. ജപ്പാനിലെ കാനാഗാവ പ്രവിശ്യയിലുള്ള ഹാക്കോണിലെ ഒാവാകുഡാനി എന്ന സ്ഥലത്ത് മാത്രമേ ഈ മുട്ട ലഭിക്കൂ.അഞ്ച് മുട്ടകള്‍ അടങ്ങിയ പാക്കറ്റിന് 500 ജാപ്പനീസ് യെന്‍ (280 രൂപ) ആണ് വില.

black eggs in chaina

ഈ പ്രദേശത്തിന്റെ പ്രത്യേകത

ടോക്കിയോയില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയുള്ള ഹാക്കോണ്‍ മേഖലയിലാണ് ഒവാകുഡാനി സ്ഥിതി ചെയ്യുന്നത്.'ഒവാകുഡാനി' എന്നാല്‍ 'തിളയ്ക്കുന്ന താഴ്വര' എന്നാണ് അര്‍ത്ഥമാക്കുന്നത്. ഏകദേശം 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൗണ്ട് ഹാക്കോണ്‍ പൊട്ടിത്തെറിച്ചതിന് ശേഷം രൂപപ്പെട്ട ഈ പ്രദേശം ഇപ്പോഴും അഗ്‌നിപര്‍വ്വത സജീവമാണ്. ഇവിടെ ഭൂമി കുലുങ്ങുകയും, ദ്വാരങ്ങള്‍ ചൂടുള്ള വാതകങ്ങള്‍ പുറപ്പെടുവിക്കുകയും, നീരാവി മേഘങ്ങള്‍ താഴ്വരയിലൂടെ നിരന്തരം ഒഴുകുകയും ചെയ്യുന്നു.

Content Highlights : Black eggs increase life expectancy if eaten; Know the secret behind the magic egg





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image