അർഹതയുള്ളവർ അതിജീവിക്കും; അവസരം മുതലാക്കിയ ഇഷാൻ കിഷന് കാര്യവട്ടത്ത് സെഞ്ച്വറി

സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി പിന്നിട്ടു.

അർഹതയുള്ളവർ അതിജീവിക്കും; അവസരം മുതലാക്കിയ ഇഷാൻ കിഷന് കാര്യവട്ടത്ത് സെഞ്ച്വറി
dot image

ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ. 42 പന്തിൽ പത്ത് സിക്‌സറും ആറ് ഫോറുകളും അടക്കമാണ് താരം മൂന്നക്കം തൊട്ടത്. 103 റൺസ് നേടിയ താരം 43 പന്തിൽ പുറത്തായി.

സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി പിന്നിട്ടു. 30 പന്തിൽ ആറ് സിക്‌സറും നാല് ഫോറുകളും അടക്കം 63 റൺസാണ് താരം നേടിയത്. സഞ്ജു സാംസൺ ആറ് റൺസുമായി സ്വന്തം മണ്ണിൽ നിരാശപ്പെടുത്തി. ഹർദിക് 25 റൺസുമായി ക്രീസിലുണ്ട്. 18 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടിയിട്ടുണ്ട്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. അക്ഷർ പട്ടേലും ഇഷാൻ കിഷനും വരുൺ ചക്രവർത്തിയും ഇന്ത്യൻ ഇലവനിൽ തിരിച്ചെത്തി. ഹർഷിത് റാണ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ് എന്നിവർ പുറത്തായി.

ന്യൂസിലാൻഡും നാല് മാറ്റങ്ങൾ വരുത്തി . ഡെവോൺ കോൺവേ, മാർക്ക് ചാപ്മാൻ, മാറ്റ് ഹെൻറി, സാക്ക് ഫോൾക്സ് എന്നിവർ പുറത്തായി.ഫിൻ അലൻ, ബെവോൺ ജേക്കബ്സ്, ലോക്കി ഫെർഗൂസൺ, കൈൽ ജാമിസൺ എന്നിവർ ഇലവനിലെത്തി.

നിലവിൽ 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ കിവികൾ വിജയിക്കുകയായിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക.

Content Highlights: IND VS NZ; century for Ishan Kishan at thiruvanthapuram

dot image
To advertise here,contact us
dot image