

മലപ്പുറം : മലപ്പുറം പരപ്പനങ്ങാടി ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി കാദർ ശരീഫ്(24) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം സ്‌കൂള്‍ ഓഫീസ് റൂമും അലമാരകളും കുത്തിത്തുറന്നാണ് പ്രതി മോഷണം നടത്തിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ കാദര്‍ ശരീഫ്. പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ നവീന്‍ ഷാജിന്റെ നേത്യത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlight : Suspect Arrested in Connection With Theft at Parappanangadi School