
കോട്ടയം: പാലായില്‍ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ കാര്‍ ഡ്രൈവറെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി നെടുംകുന്നം സ്വദേശി ചന്തുവിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
മേലുകാവ് സ്വദേശി ധന്യ, അന്തിക്കാട് സ്വദേശി ജോമോള്‍ ബെന്നി എന്നിവരാണ് മരിച്ചത്. ജോമോളിന്റെ മകള്‍ ആറാം ക്ലാസുകാരി അന്നമോളുടെ നില ഗുരുതരമായി തുടരുന്നു.
പാലാ തൊടുപുഴ റോഡില്‍ പ്രാവിത്താനത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. മുണ്ടാങ്കല്‍ പള്ളിക്ക് സമീപം കാറും രണ്ട് സ്‌കൂട്ടറുകളും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിതവേഗതയില്‍ ആയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Content Highlights: One Arrested in Pala accident case