എന്തിനാ വിമാനത്താവളത്തിൽ വെറുതെയിരിക്കുന്നത്? പുസ്‌തകം വായിക്കെന്നേ !; വൈറലായി കുഞ്ഞുലൈബ്രറി

ആർക്കും വായിക്കാം, ഇഷ്ടമുള്ള പുസ്‌തകം വായിക്കാം !

dot image

വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരായിരിക്കും നമ്മളിൽ പലരും. അതിപ്പോൾ രാജ്യത്തിനകത്താണെങ്കിലും യാത്രക്കായി വിമാനങ്ങൾ തിരഞ്ഞെടുക്കുന്നവർ ഇപ്പോൾ വളരെ കൂടുതലാണ്. പലപ്പോഴും വിമാനത്താവളങ്ങളിൽ നമുക്ക് കാത്തിരിക്കേണ്ടിവരാറുണ്ട്. അപ്പോഴെല്ലാം പലരും ചെയ്യുക വെയ്റ്റിംഗ് ലോഞ്ചുകൾ ഉപയോഗിക്കുകയോ മറ്റോ ആകും. എന്നാൽ പൂനെ വിമാനത്താവളത്തിൽ പോയാൽ സുഖമായി ഇഷ്ടമുള്ള പുസ്‌തകങ്ങൾ വായിച്ചിരിക്കാം.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒരു ചെറു വായനശാല തന്നെ സ്ഥാപിച്ചിരിക്കുകയാണ് പൂനെ എയർപോർട്ടിൽ. ടെർമിനലിന്റെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ അടുത്തയാണ് ചെറിയ ലൈബ്രറി ഉള്ളത്. ഫിക്ഷൻ, നോൺ ഫിക്ഷൻ, യാത്ര, ജീവചരിത്രം തുടങ്ങി എല്ലാ വിധത്തിലുള്ള പുസ്‌തകങ്ങളും ഇവിടെ ലഭിക്കും. മെമ്പർഷിപ്പോ റെജിസ്ട്രേഷനോ പോലും വേണ്ട. ആർക്കും വായിക്കാം, ഇഷ്ടമുള്ള പുസ്‌തകം വായിക്കാം !

രാജ്യത്ത് ആദ്യമായാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒരു വിമാനത്താവളത്തിൽ ലൈബ്രറി തുടങ്ങുന്നത്. വിജയമായാൽ മറ്റ് വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതോടെ എയർപോർട്ടുകളിലെ യാത്രക്കാരുടെ സൗകര്യങ്ങളിൽ പടിപടിയായുള്ള വർദ്ധനവ് കൂടി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.

Content Highlights: Pune airport starts small library

dot image
To advertise here,contact us
dot image