ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടർന്നാൽ 24 മണിക്കൂറിനുളളിൽ തീരുവ ഉയര്‍ത്തും: ഭീഷണിയുമായി ട്രംപ്

ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുകയാണെന്നും യുക്രെയിനിൽ എത്രപേർ കൊല്ലപ്പെടുന്നു എന്നത് അവർ കാര്യമാക്കുന്നില്ലെന്നുമാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു

dot image

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് വീണ്ടും തീരുവ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ 24 മണിക്കൂറിനുളളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുളള ഇറക്കുമതി തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് ഭീഷണി. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.

'ഇന്ത്യ ഒരിക്കലും ഒരു നല്ല വ്യാപാര പങ്കാളിയല്ല. അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. പക്ഷെ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാല്‍ 25 ശതമാനം തീരുവ എന്നതില്‍ നിര്‍ത്തിയതാണ്. പക്ഷെ അടുത്ത 24 മണിക്കൂറില്‍ അത് ഗണ്യമായി ഉയര്‍ത്താനാണ് തീരുമാനം. കാരണം അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുകയാണ്'- ട്രംപ് പറഞ്ഞു.

നേരത്തെയും ഇന്ത്യയുടെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുകയാണെന്നും

യുക്രെയിനിൽ എത്രപേർ കൊല്ലപ്പെടുന്നു എന്നത് അവർ കാര്യമാക്കുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഇതിന് മറുപടിയുമായി ഇന്ത്യയും രംഗത്തെത്തിയിരുന്നു. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു. താരിഫ് വർധിപ്പിക്കാനുളള നടപടി ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

 ഇന്ത്യയുടെ താരിഫുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. റഷ്യ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയിൽ നിന്നാണെന്നും ട്രംപ് പറഞ്ഞു.

Content Highlights: Trump threatens to raise tariffs within 24 hours if India continues to buy oil from Russia

dot image
To advertise here,contact us
dot image