
ഒമാനിലെ എണ്ണ - പ്രകൃതിവാതക മേഖലയിലും പ്രാക്ടീസ് ലൈസന്‍സ് നിര്‍ബന്ധമാക്കി തൊഴില്‍ മന്ത്രാലയം. 43 തൊഴിലുകള്‍ക്കാണ് പ്രൊഫഷണല്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത്. അടുത്ത മാസം ഒന്ന് മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. രാജ്യത്ത് പ്രകൃതിവാതക മേഖലയില്‍ ജോലി ചെയ്യുന്നവരും പുതിയതായി എത്തുന്നവരുമായ എല്ലാ തതഴിലാളികളും പ്രാക്ടീസ് ലൈസന്‍സ് എടുക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം.
പ്രൊഫഷണല്‍ മാനദണ്ഡങ്ങളും തൊഴില്‍ ശക്തിയുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. എണ്ണ-പ്രകൃതിവാതക മേഖലയിലെ ചില തസ്തികകളിൽ ജോലി ചെയ്യുന്നവരും ജോലി അന്വേഷിക്കുന്നവരുമായ വ്യക്തികൾ ഇനി മുതൽ ഒമാൻ എനർജി സൊസൈറ്റിയുടെ കീഴിലുള്ള എനർജി ആൻഡ് മിനറൽസ് സെക്ടർ സ്കിൽസ് യൂണിറ്റിൽ നിന്ന് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നേടണം.
എനര്‍ജി ആന്റ് മിനറല്‍ സെക്ടര്‍ സ്‌കില്‍സ് യൂണിറ്റിലാണ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമക്കി. വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാനും പുതുക്കാനും ഈ ലൈസന്‍സ് നിര്‍ബന്ധമാണ്. പ്രൊഫഷണല്‍ പ്രാക്ടീസ് ലൈസന്‍സ് സമര്‍പ്പിക്കാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ല.
Content Highlights: Professional licenses now mandatory for oil & gas jobs