
കോട്ടയം: കുമരകം ചീപ്പുങ്കലിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ചീപ്പുങ്കൽ വലിയമട വാട്ടർ ടൂറിസം പാർക്കിന് സമീപത്തെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിലായിരുന്നു.
ചെങ്ങന്നൂർ രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടർ വീടിന് മുന്നിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Content Highlights: Unidentified Body Found in Abandoned House at Kottayam