രാമപുരത്ത് ജ്വല്ലറിക്കുള്ളിൽ വെച്ച് കട ഉടമയ്ക്ക് പൊള്ളലേറ്റു; നില ഗുരുതരം, ഒരാൾ കസ്റ്റഡിയിൽ

സംഭവത്തിൽ രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു

dot image

കോട്ടയം: പാലാ രാമപുരത്ത് ജ്വല്ലറിക്കുള്ളിൽ വെച്ച് കട ഉടമയ്ക്ക് പൊള്ളലേറ്റു. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ രാമപുരം കണ്ണനാട്ട് കെ പി അശോകനാ(54)ണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പൊള്ളലേറ്റ അശോകനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് വിവരം.

സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശോകനുമായി സാമ്പത്തിക തർക്കം ഉണ്ടായിരുന്ന ആളാണ് കസ്റ്റഡിയിലായത്.

രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷന് സമീപത്താണ് ജ്വല്ലറി പ്രവർത്തിക്കുന്നത്.

Content Highlights: Shop owner burns inside jewellery shop in Ramapuram

dot image
To advertise here,contact us
dot image