
വിജയ് ദേവരകൊണ്ട നായകനായി എത്തിയ കിങ്ഡം എന്ന സിനിമയെ വിമർശിച്ചുകൊണ്ട് തെലുങ്ക് റിവ്യൂവർ ആയ സുഷാന്ത് തന്റെ ചാനലായ ബാർബെൽ പിച്ച് മീറ്റിംഗ്സിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. ഇതിനെതിരെ സിനിമയുടെ നിർമാതാവായ നാഗ വംശി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നാഗ വംശിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സുഷാന്ത്. മുൻപ് താൻ മറ്റൊരു നിർമാതാവിന്റെ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നൽകിയപ്പോൾ തന്നെ വിളിച്ച് അഭിനന്ദിച്ച നാഗ വംശിയ്ക്ക് എന്തുകൊണ്ട് സ്വന്തം സിനിമയുടെ നെഗറ്റീവ് റിവ്യൂ സ്വീകരിക്കാൻ കഴിയുന്നില്ലെന്ന് സുഷാന്ത് പറഞ്ഞു. തന്റെ ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് നാഗവംശിക്ക് സുഷാന്ത് മറുപടി നൽകിയത്.
'കുറച്ച് മാസങ്ങൾക്ക് മുൻപ് നാഗ വംശി എന്നെ വിളിച്ചിരുന്നു. അന്ന് ഞാൻ ഒരു സിനിമയുടെ നെഗറ്റീവ് റിവ്യൂ ഇട്ടിരുന്നു. ആ റിവ്യൂ കണ്ടിട്ട് വീഡിയോ കൊള്ളാം നന്നായി ചെയ്തു എന്ന് പറയാനാണ് അദ്ദേഹം വിളിച്ചത്. ഞാൻ അദ്ദേഹത്തെ കോൺടാക്ട് ചെയ്തിട്ടില്ല, നാഗ വംശി സ്വയം എന്നെ വിളിച്ചതാണ്. പക്ഷേ ഇന്ന് സ്വന്തം സിനിമയുടെ കാര്യം വരുമ്പോൾ, അദ്ദേഹത്തിന് നെഗറ്റീവ് ഫീഡ്‌ബാക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. ഇപ്പോൾ എന്തിനാണ് അദ്ദേഹത്തിന്റെ ബിപി കൂടുന്നതെന്ന് മനസിലാകുന്നില്ല. ഞാൻ എന്നും സ്ഥിരതയോടെയാണ് വീഡിയോ ചെയ്യാറുള്ളത്. സിനിമകൾ കണ്ടിട്ട് എനിക്ക് അനുഭവപ്പെടുന്നതാണ് ഞാൻ വീഡിയോയിൽ പറയുന്നത്', സുശാന്തിന്റെ വാക്കുകൾ.
ആർആർആർ പോലെ ഒരു സിനിമയ്ക്ക് പ്രേക്ഷകർ നൽകുന്ന അതേ സമയവും പൈസയുമാണ് പ്രേക്ഷകർ കിങ്ഡം പോലെ ഒരു സിനിമയ്ക്ക് നൽകുന്നതെന്നും അപ്പോൾ അവരോട് എങ്ങനെയാണ് പ്രതീക്ഷയുമായി തിയേറ്ററിലേക്ക് എത്തരുത് എന്ന് പറയും എന്നായിരുന്നു സുഷാന്ത് പറഞ്ഞത്. എന്നാൽ ആർആർആർ രാജമൗലി സിനിമയാണെന്നും കിങ്ഡം ഗൗതം എന്ന സംവിധായകന്റെ സിനിമയാണെന്നും മൈക്ക് ഉണ്ടെന്ന് കരുതി എന്ത് പറയാമോ എന്നായിരുന്നു നാഗ വംശിയുടെ മറുപടി.
"#NagaVamsi called me and appreciated my negative review for another producer's film, but when it comes to his own film, he can't handle the feedback. All he does is shout and live in a bubble."
— Shyam (@shyamvarun2004) August 5, 2025
Guess the movie ?
pic.twitter.com/UA2pph2Hop
അതേസമയം, സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 67 കോടി നേടിയതായാണ് നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവാണ് കിങ്ഡം എന്നും മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നും എക്സിൽ നിരവധി പേർ കുറിക്കുന്നുണ്ട്. സിനിമയുടെ തമിഴ് പതിപ്പിനും നല്ല അഭിപ്രായങ്ങളാണ് വരുന്നത്.
Content Highlights: Youtube reviewer against kingdom producer naga vamsi