അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചു; കൊല്ലത്ത് ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സത്യബാബു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചു; കൊല്ലത്ത് ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
dot image

കൊല്ലം: അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് അരിഷ്ടക്കടയിലെ ജീവനക്കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കൊല്ലപ്പെട്ടത് കടയ്ക്കല്‍ മണലുവട്ടം സ്വദേശി സത്യബാബു(70)വാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സത്യബാബു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സത്യബാബു ഇന്നാണ് മരിച്ചത്. സംഭവത്തില്‍ കടയ്ക്കല്‍ തുടയന്നൂര്‍ സ്വദേശിയായ സിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlights: employee of arishtam store was beaten to death for asking for money for drinking it

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us