കൊല്ലത്തെ രണ്ട് വയസുകാരിയുടെ തിരോധാനം; കുട്ടിയെ അമ്മയും ആൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്

സംഭവത്തിൽ കുട്ടിയുടെ അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് പിടികൂടി

കൊല്ലത്തെ രണ്ട് വയസുകാരിയുടെ തിരോധാനം; കുട്ടിയെ അമ്മയും ആൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്
dot image

കൊല്ലം: കൊല്ലം പുനലൂരിൽ രണ്ട് വയസുകാരിയുടെ തിരോധാനം കൊലപാതകമെന്ന് സ്ഥീരികരിച്ച് പൊലീസ്. രണ്ട് വയസുകാരി അനശ്വരയെയാണ് അമ്മയും ആൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മ കലാ സൂര്യയും, ആൺ സുഹൃത്ത് കണ്ണനെയും പൊലീസ് പിടികൂടി.

കൊലപാതകം നടത്തിയത് തമിഴ്നാട്ടിലെ ഉസിലാം പെട്ടിയിൽ വെച്ചാണെന്ന് പൊലീസ് കണ്ടെത്തി. ഒരു മാസം മുൻപാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം ചാക്കിൽ കെട്ടി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അമ്മുമ്മ സന്ധ്യയുടെ പരാതിയിലാണ് പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Content Highlight : Two-year-old girl murdered by mother and boyfriend in Punalur, Kollam

dot image
To advertise here,contact us
dot image