
കൊല്ലം: കൊട്ടാരക്കരയില്‍ ട്രെയിന്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ പുല്ലൂപണ സ്വദേശി മിനി (42) ആണ് മരിച്ചത്. കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനില്‍ നഴ്‌സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനെത്തിയതായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Content Highlights: Housewife dies tragically after being hit by train in kottarakkara