
കൊല്ലം: മദ്യപിച്ച് കാറോടിച്ച് യുവാവ് നടത്തിയ അഭ്യാസ പ്രകടനത്തില്‍ തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി അരമത്തുമഠത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഇയാള്‍ ഇതിനിടെ ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയും ചെയ്തിരുന്നു. തെരുവില്‍ കച്ചവടം നടത്തി വന്ന കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി വടക്ക് ഷഫീഖ് മന്‍സില്‍ സുബൈര്‍ കുട്ടി (72) ആണ് മരിച്ചത്. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ തടഞ്ഞ് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Content Highlight; Drunk driving stunt; Street vendor dies tragically