

കാസര്‍കോട്: കാസർകോട് മഞ്ചേശ്വരത്ത് ലോറിയില്‍ നിന്ന് കന്നുകാലികളെ ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളെ മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അനിൽകുമാർ, ഭരത് രാജ്, ഭരത്, രക്ഷിത് എന്നിവരാണ് അറസ്റ്റിലായത്.
പാലക്കാട് നിന്ന് ലോറിയിൽ കന്നുകാലികളുമായി എത്തിയ ഉത്തർപ്രദേശ് സ്വദേശികളായ ഫുര്‍ക്കാന്‍ (47), ദാവൂദ് (28) കാസര്‍കോട് സ്വദേശി അബ്ബാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കാസർകോട് മഞ്ചേശ്വരത്ത് ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മഞ്ചേശ്വരം ഉദ്യാവര്‍ അണ്ടര്‍പാസിനടുത്ത് കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കുകയായിരുന്നു ഫുർക്കാനും ദാവൂദും അബ്ബാസും. ഇതിനിടെ ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ സംഘം ഇരുമ്പ് വടി അടക്കം ഉപയോഗിച്ച് മൂന്ന് പേരെയും ആക്രമിക്കുകയായിരുന്നു.
Content Highlight : Four people arrested in Kasaragod for beating people who arrived in a lorry with cattle.The incident took place this morning in Manjeshwaram, Kasaragod