LIVE

LIVE BLOG: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അനുകൂലം

dot image

വാഷിങ്ടൺ ഡിസി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് നേരിയ മുന്നേറ്റം. ഫലം പുറത്ത് വന്ന ഡെലവെയര്‍, ജോര്‍ജിയ, ഇല്ലിനോയിസ്, മസാച്ചുസെറ്റ്, ന്യൂജേഴ്‌സി, റോഡ് ഐലന്റ്, വെര്‍ജീനിയ തുടങ്ങിയ ഇടങ്ങളില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. നിർണായക പോരാട്ടമാണ് സീറ്റുകളിൽ നടക്കുന്നത്. ഡെമോക്രാറ്റ് ക്യാമ്പുകള്‍ക്ക് ആശ്വാസം പകരുന്നതാണ് ആദ്യ ഫല സൂചനകള്‍.

അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തെരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. കോണ്‍ഗ്രസിലെ ഇരുസഭകളിലും ഈ തെരഞ്ഞെടുപ്പ് മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ അമേരിക്കയിലെ ഉയരുന്ന ജീവിതച്ചെലവ് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചാരണം നടത്തിയത്. ജനപ്രതിനിധിസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനാണ് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ എത്രത്തോളം സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്ക് നേടാനാകുമെന്നത് വ്യക്തമല്ല. എന്നാല്‍ സെനറ്റിന്റെ നിയന്ത്രണം പിടിച്ചെടുക്കുക ഡെമോക്രാറ്റുകള്‍ക്ക് എളുപ്പമാകില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുള്ള നാല് സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനൊപ്പം നിലവിലുള്ള തങ്ങളുടെ എല്ലാ സീറ്റുകളും നിലനിര്‍ത്തുകയും വേണം.

Live News Updates
  • Nov 04, 2026 07:45 AM

    പതിനൊന്നിടങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്ക് വിജയം

    യുഎസ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വന്ന 14 സീറ്റുകളില്‍ പതിനൊന്ന് ഇടങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചു. കോളറാഡോ, ദെലാവേര്‍, ജോര്‍ജിയ, ഇല്ലിയോണിസ്, മസാച്ചുസെറ്റ്, നോര്‍ത്ത് കരോലീന, ന്യൂ ഹാമ്പ്ഷിര്‍, ന്യൂ ജേഴ്‌സി, ന്യൂ മെക്‌സിക്കോ, റോഡ് ഐലന്റ്, വെര്‍ജീനിയ എന്നിവിടങ്ങളിലാണ് വിജയം. ഫ്‌ളോറിഡ, വെസ്റ്റ് വെര്‍ജീനിയ, വ്യോമിങ് എന്നിവിടങ്ങളില്‍ റിപ്പബ്ലിക്കന്‍സ് സീറ്റ് നിലനിര്‍ത്തി. 21 ഇടങ്ങളിലെ ഫലം പുറത്ത് വരാനുണ്ട്

    To advertise here,contact us
  • Nov 04, 2026 07:23 AM

    മിഷിഗണില്‍ അബ്ദുള്‍ അല്‍ സയീദിന് ലീഡ്

    ട്രംപിന് തിരിച്ചടിയായി മിഷിഗണ്‍ സെനറ്റ് സീറ്റില്‍ അബ്ദുള്‍ അല്‍ സയീദ് ലീഡ് ചെയ്യുന്നു. ഇതിനകം 54. 9% വോട്ടുകളാണ് നിലവില്‍ സയീദിന് ഉള്ളത്.
    യുഎസ് ജനപ്രതിനിധി സഭയില്‍ 44 ഇടങ്ങളില്‍ ഡെമോക്രാറ്റുകളും 21 ഇടങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും നിലവിൽ വിജയിച്ചു.

    To advertise here,contact us
  • Nov 04, 2026 07:08 AM

    നോര്‍ത്ത് കരോലീനയില്‍ ഡെമോക്രാറ്റുകൾക്ക് അട്ടിമറി ജയം

    സെനറ്റില്‍ ഫലം പുറത്ത് വന്ന 9 ഇടങ്ങളില്‍ ഡെമോക്രാറ്റുകളും ഒരിടത്ത് റിപ്പബ്ലിക്കനുകളും വിജയിച്ചു. കഴിഞ്ഞ തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വിജയിച്ച നോര്‍ത്ത് കരോലീനയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി റോയ് കൂപ്പര്‍ വന്‍ ഭൂരിപക്ഷത്തില്‍ അട്ടിമറി ജയം നേടി.

    To advertise here,contact us
dot image
To advertise here,contact us
dot image