

കാസര്‍ഗോഡ്: ട്രെയിനില്‍ വീണ്ടും ഞെട്ടിക്കുന്ന അതിക്രമം. മുംബൈ എല്‍ടിടി സ്‌പെഷ്യല്‍ ട്രെയിയില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ കാഴ്ച പരിമിതിയുള്ള 49കാരി ആക്രമിക്കപ്പെട്ടു. മുഖത്തും കഴുത്തിനും പരിക്കേറ്റു.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ഒരുക്കിയ ഡിസെബിലിറ്റി കോച്ചില്‍ വെച്ചാണ് ദുരനുഭവം ഉണ്ടായത്. ഒമ്പത് വയസ്സുള്ള മകന്‍ മാത്രമാണ് യുവതിക്കൊപ്പം ഉണ്ടായിരുന്നത്. കോച്ചില്‍ മറ്റുയാത്രക്കാര്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കര്‍ണാടക സ്വദേശി അയ്യപ്പയെ (23) റെയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചാണ് യുവതി രക്ഷപ്പെട്ടത്. കൊല്ലപ്പെട്ടേക്കുമെന്നാണ് കരുതിയതെന്നും ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയതോടെ പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു. കണ്ണൂരില്‍ നിന്നും ഇയാള്‍ കയറിയത് മുതല്‍ ഉപദ്രവം ഉണ്ടായി. കണ്ണൂര്‍ വിട്ടാല്‍ കാസര്‍ഗോഡ് മാത്രമാണ് ട്രെയിനിന് സ്റ്റോപ്പ് ഉള്ളത്. തന്നെ തള്ളി താഴെയിട്ട് ഉപദ്രവിച്ചെന്നും യുവതി ആരോപിച്ചു.
Content Highlights: Kasargod train latest news