

കാസര്‍കോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനില്‍ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ കൃഷ്ണന്റെ മകന്‍ സനൂപ് (25) ആണ് മരിച്ചത്. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ ഓപ്പറേറ്ററാണ് മരിച്ച സനൂപ്.
ശനിയാഴ്ച വൈകീട്ട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ യുവതി സിപ്‌ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെല്‍റ്റണിഞ്ഞശേഷം പുറപ്പെടുന്നതിനിടയിലായിരുന്നു അബദ്ധത്തില്‍ സനൂപിന്റെ കയ്യില്‍ കയറിപ്പിടിച്ചത്. യുവതിയോടൊപ്പം സിപ്‌ലൈനില്‍ തൂങ്ങി 300 മീറ്ററോളം അകലെ ലാന്‍ഡിങ് സ്ഥലത്തിനു സമീപം വരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സനൂപ് ജോലിയില്‍ പ്രവേശിച്ചത്.
Content Highlights: A young man lost his life after falling from a zipline at a tourist destination