കൈ വിരലിൽ ഒരു മണിക്കൂർ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ 21കാരന്‍ മരിച്ചനിലയില്‍

ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു

കൈ വിരലിൽ ഒരു മണിക്കൂർ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ 21കാരന്‍ മരിച്ചനിലയില്‍
dot image

കാഞ്ഞങ്ങാട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശിയായ 21കാരൻ ശ്രീഹരിയെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു.

കൈ വിരലിൽ ഒരു മണിക്കൂർ പുസ്തകം കറക്കിയാണ് ശ്രീഹരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയത്. കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടേയും ശാന്തിയുടേയും മകനാണ്. നെഹ്‌റു കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് ശ്രീഹരി.

Content Highlights: india book of records holder 21 year old sreehari found dead at kanhangad

dot image
To advertise here,contact us
dot image