
പുല്‍പ്പള്ളി : പുല്‍പ്പള്ളിയില്‍ കാണാതായ 16 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌കയാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന കനിഷ്‌കയെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പുല്‍പ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് പുല്‍പ്പള്ളി ടൗണിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Content Highlight : Missing 16-year-old girl found hanging in Pulpally, Wayanad