മകനെ പിതാവ് കൊലപ്പെടുത്തിയ സംഭവം; പ്രതി ജോയ് ജോസഫ് വിഷം കഴിച്ചിരുന്നില്ലെന്ന് പൊലീസ്

മകനെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചുവെന്നാണ് പ്രതി നാട്ടുകാരോട് പറഞ്ഞിരുന്നത്

മകനെ പിതാവ് കൊലപ്പെടുത്തിയ സംഭവം; പ്രതി ജോയ് ജോസഫ് വിഷം കഴിച്ചിരുന്നില്ലെന്ന് പൊലീസ്
dot image

ഇടുക്കി: ആനകുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ജോയ് ജോസഫ് വിഷം കഴിച്ചിരുന്നില്ലെന്ന് പൊലീസ്. പ്രതി അമിതമായി മദ്യപിച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയിക്ക് പിന്നാലെയാണ് കണ്ടെത്തല്‍. മകനെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചുവെന്നാണ് പ്രതി നാട്ടുകാരോട് പറഞ്ഞിരുന്നത്. സംഭവത്തില്‍ ജോയിയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട ജസ്റ്റിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയും ഇന്ന് നടക്കും.

മകന്റെ ലഹരി ഉപയോഗമാണ് ക്രൂര കൃത്യത്തിന് കാരണം. ആനക്കുളം ഉടുമ്പിക്കല്‍ ജസ്റ്റിന്‍ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ജസ്റ്റിന്‍ ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുള്ള മകനെ ഭയന്ന് മാതാപിതാക്കള്‍ ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് ചായ്പ്പില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് പിതാവ് മകന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ ഉടന്‍തന്നെ ജസ്റ്റിന്റെ മരണം സംഭവിച്ചിരുന്നു.

Content Highlights: Police clarify that Joy Joseph, the accused in the incident involving his son who lost his life, had not consumed poison

dot image
To advertise here,contact us
dot image