പറവൂരില്‍ അടിപിടിയെ തുടര്‍ന്ന് ബസ് ഡ്രൈവറുടെ മരണം; പ്രതികാര നടപടിയുമായി സുഹൃത്തുക്കള്‍

ചേറായി സ്വദേശി ആയുഷ് ജോലി ചെയ്തിരുന്ന കണ്ണകി എന്ന സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു

പറവൂരില്‍ അടിപിടിയെ തുടര്‍ന്ന് ബസ് ഡ്രൈവറുടെ മരണം; പ്രതികാര നടപടിയുമായി സുഹൃത്തുക്കള്‍
dot image

കൊച്ചി: പറവൂരില്‍ അടിപിടിയെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി മരണപ്പെട്ട സിബിയുടെ സുഹൃത്തുക്കള്‍. ചേറായി സ്വദേശി ആയുഷ് ജോലി ചെയ്തിരുന്ന കണ്ണകി എന്ന സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു. പറവൂര്‍ സ്റ്റാന്റില്‍ വെച്ചാണ് ബസ് അടിച്ചു തകര്‍ത്തത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ആയുഷും സിബിയും തമ്മില്‍ ഈ മാസം 12ന് പറവൂര്‍ സ്റ്റാന്റില്‍ വെച്ച് അടിപിടി നടന്നിരുന്നു. ബസുകളുടെ സമയക്രമത്തെ ചൊല്ലിയായിരുന്നു തര്‍ക്കം.മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിബി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിര്‍ ചേറായി സ്വദേശി ആയുഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image