

കൊച്ചി: പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ അടിപിടിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു.
ഏഴിക്കര സ്വദേശി സിബിയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ചെറായി സ്വദേശി ആയുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 12-നായിരുന്നു സംഭവം നടന്നത്. തര്‍ക്കത്തിനിടെ ആയുഷ് തള്ളിയപ്പോള്‍ സിബി കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീഴുകയായിരുന്നു.
Content Highlights: A bus driver who was undergoing treatment after being injured in a clash between bus staff at Paravur bus stand has died