'പണ്ട് നിയമസഭയുടെ മുന്നിൽ ഫോട്ടോ എടുക്കുമ്പോൾ പൊലീസ് ഓടിക്കും, ഇന്ന് അവിടെ അതിഥിയായി എത്തി'; ബേസിൽ ജോസഫ്

പൊലീസ് അകമ്പടിയിൽ സ്റ്റേറ്റ് കാറിൽ താൻ ഇവിടെ വന്നതെന്നും ബേസിൽ കൂട്ടിച്ചേർത്തു.

'പണ്ട് നിയമസഭയുടെ മുന്നിൽ ഫോട്ടോ എടുക്കുമ്പോൾ പൊലീസ് ഓടിക്കും, ഇന്ന് അവിടെ അതിഥിയായി എത്തി'; ബേസിൽ ജോസഫ്
dot image

പണ്ട് നിയമസഭയുടെ മുന്നിൽ ഫോട്ടോ എടുക്കുമ്പോൾ തന്നെ പൊലീസ് ഓടിക്കുമായിരുന്നുവെന്ന് ബേസിൽ ജോസഫ്. ഇന്ന് അതെ നിയമസഭയിൽ അതിഥിയായി എത്തിയെന്നും മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ സാധിച്ചെന്നും നടൻ പറഞ്ഞു. മാത്രവുമല്ല പൊലീസ് അകമ്പടിയിൽ സ്റ്റേറ്റ് കാറിൽ താൻ ഇവിടെ വന്നതെന്നും ബേസിൽ കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയിലാണ് ബേസിൽ ജോസഫ് ഇക്കാര്യം പറഞ്ഞത്.

Also Read:

'പണ്ട് നിയമസഭയുടെ മുന്നിൽ ഫോട്ടോ എടുക്കാൻ പോകുമ്പോൾ പോലീസ് ഓടിക്കുമായിരുന്നു. ഇന്ന് അതെ നിയമസഭയിൽ അതിഥിയായി എത്തി മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ സാധിച്ചു. മാത്രവുമല്ല പൊലീസ് അകമ്പടിയിൽ സ്റ്റേറ്റ് കാറിൽ ഇതുവരെ വന്നു', ബേസിൽ ജോസഫ് പറഞ്ഞു.

ബേസിൽ ജോസഫിനൊപ്പം തമിഴ് നടൻ രവി മോഹനും സംസ്ഥാന സര്‍ക്കാറിന്റെ ഓണം ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു. രവി മോഹന്റെ സിനിമകളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് മലയാളികളെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യുവതലമുറയിലെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി. സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് നടക്കുന്ന ഘോഷയാത്രയോടെ ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനമാകും.

Content Highlights: Basil Joseph says about back old days when he came to legislative assembly

dot image
To advertise here,contact us
dot image