
കൊച്ചി: എറണാകുളം കൊച്ചിയിൽ യുവാവിനെ നാട്ടുകാർ മർദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശിയായ അരുണിനാണ് മർദ്ദനമേറ്റത്. പെൺ സുഹൃത്തിനെ ഹോസ്റ്റലിലാക്കാൻ എത്തിയപ്പോഴുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദിച്ചു എന്നാണ് പരാതി. തിങ്കളാഴ്ച രാത്രി അഞ്ചുമന ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. യുവാവ് എളമക്കര പൊലീസിൽ പരാതി നൽകി.
അതേസമയം യുവാവ് പ്രദേശത്ത് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. യുവതിയും യുവാവും റോഡിൽനിന്നും ഉറക്കെ സംസാരിച്ച് ബഹളം വെച്ചതോടെയാണ് ഇടപെട്ടതെന്നാണ് നാട്ടുകാരുടെ വാദം.
Content Highlights: Complaint filed against locals for beating up a young man in Ernakulam, Kochi