പുതിയ സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസില്ല, കുട്ടികളെയിരുത്തുന്നത് തകർന്ന കെട്ടിടത്തിൽ: പ്രതിഷേധിച്ച് രക്ഷിതാവ്

60 ലക്ഷം രൂപ മുടക്കി പണിത പുതിയ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലയെന്നാണ് പരാതി

dot image

കൊച്ചി: പുതിയതായി പണിത സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലാത്തതിനാൽ കുട്ടികളെ തകർന്ന പഴയ കെട്ടിടത്തിൽ ഇരുത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി രക്ഷിതാവ്. കുട്ടികളെ സ്‌കൂളിന് പുറത്തിരുത്തിയാണ് രക്ഷിതാവ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്‌കൂളിന്റെ പിടിഎ വൈസ് പ്രസിഡന്റ് കൂടിയായ രക്ഷിതാവാണ് തൻ്റെ രണ്ട് കുട്ടികളുമായി പ്രതിഷേധം നടത്തിയത്.

60 ലക്ഷം രൂപ മുടക്കി പണിത പുതിയ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്നും കുട്ടികളെ ഇരുത്തുന്നത് 11 വര്‍ഷമായി അറ്റകുറ്റ പണി നടത്താത്ത ഓടിട്ട കെട്ടിടത്തെിലാണെന്നുമാണ് പരാതി. എടത്വ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കോഴിമുക്ക് ഗവണ്‍മെൻ്റ് എല്‍പി സ്‌കൂളിലാണ് സമരം. 60 ലക്ഷം രൂപ മുടക്കിപ്പണിത പുതിയ കെട്ടിടത്തില്‍ രണ്ട് ക്ലാസ് മുറി മാത്രമെയുള്ളൂവെന്നും ഇപ്പോള്‍ കുട്ടികളെ ഇരുത്തിയിരിക്കുന്ന പഴയ കെട്ടിടത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും രക്ഷിതാവ് പറഞ്ഞു. കെട്ടിടം പണിതതില്‍ അഴിമതിയുണ്ടെന്നും രക്ഷിതാവ് ആരോപിച്ചു.

Content Highlights- School building lacks fitness, parents protest by keeping children out of school

dot image
To advertise here,contact us
dot image