തെരുവ് നായ ആക്രമണം; ആലപ്പുഴയിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായിട്ടായിരുന്നു തെരുവ് നായ ആക്രമണം

dot image

ആലപ്പുഴ: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷം. ആലപ്പുഴ ചെറുതന പുത്തൻതുരുത്തിൽ തെരുവുനായുടെ അക്രമണത്തിൽ നിരവധി പേ‍ർക്ക് പരിക്ക്. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായിട്ടാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. കുട്ടികള്‍ക്ക് ഉള്‍പ്പെടെ നായയുടെ കടിയേറ്റിട്ടുണ്ട്.

മനുഷ്യ‍ർക്ക് പുറമേ വളർത്തു മൃഗങ്ങളെയും നായ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ആറ് പേ‍‍ർ വണ്ടാനം മെഡിക്കൽ കൊളേജിൽ ചികിത്സ തേടി. കഴിഞ്ഞ ​ദിവസമായിരുന്നു ആലപ്പുഴ കരുമാടിയിൽ തെരുവ് നായയുടെ കടിയേറ്റ പത്താം ക്ലാസുകാരൻ പേവിഷബാധയേറ്റ് മരിച്ചത്.

വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയായിരുന്നു കുട്ടിയുടെ മരണം. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.

Content Highlights:Several people injured in a stray dog ​​attack in Cheruthana Puthanthuruthil, Alappuzha

dot image
To advertise here,contact us
dot image