വി പി ശിവകുമാർ സ്മാരക കേളി അവാർഡ് സി അനൂപിന്

2024 മെയ് 26ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കങ്കാളിത്തല - ഓരോർമ്മക്കുറിപ്പ് എന്ന ചെറുകഥയാണ് സി അനൂപിനെ അവാർഡിന് അർഹനാക്കിയത്

dot image

ആലപ്പുഴ: 2024ലെ വി പി ശിവകുമാർ സ്മാരക കേളി അവാർഡിന് സി അനൂപ് അർഹനായി. 2024ൽ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരമാണ് വി പി ശിവകുമാർ സ്മാരക കേളി അവാർഡ്. 2024 മെയ് 26ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കങ്കാളിത്തല - ഓരോർമ്മക്കുറിപ്പ് എന്ന ചെറുകഥയാണ് സി അനൂപിനെ അവാർഡിന് അർഹനാക്കിയത്.

11,111 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ഡോ കെ എസ് രവികുമാർ, പ്രൊഫ ജി ചന്ദ്രശേഖരൻ നായർ, പ്രൊഫ വി സി ജോൺ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. മെയ് 24ന് വൈകിട്ട് 6.30 ന് മാവേലിക്കര താലൂക്ക് കോ-ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

content highlights: C Anoop won VP Sivakumar Memorial Keli Award

dot image
To advertise here,contact us
dot image