ഒരു വർഷം പണിയെടുത്താൽ കോടീശ്വരനാകാം; ഇൻവെസ്റ്റ് ചെയ്‌താൽ ആജീവനാന്തം ജോലിക്ക് പോകേണ്ട; ആന്ത്രോപിക്കിലെ ശമ്പളം

യുഎസ് ഫെഡറൽ ഫൈലിങിനായി സമർപ്പിച്ച രേഖകളിൽ നിന്നാണ് തൊഴിലാളികളുടെ ശമ്പളവിവരങ്ങൾ പുറത്തുവന്നത്

ഒരു വർഷം പണിയെടുത്താൽ കോടീശ്വരനാകാം; ഇൻവെസ്റ്റ് ചെയ്‌താൽ ആജീവനാന്തം ജോലിക്ക് പോകേണ്ട; ആന്ത്രോപിക്കിലെ ശമ്പളം
dot image

നല്ല ശമ്പളമുള്ള ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരു മികച്ച ജീവിതത്തിന്റെ ചവിട്ടുപടി കൂടിയാണ് അത്. നമ്മുടെ ഭാവിയെ വരെ നിർണയിക്കുന്ന അത്തരം തൊഴിലുകളാണ് നമ്മൾ കൂടുതലായും തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുക. ടെക് മേഖലയിൽ ഇത്തരം തൊഴിലുകൾ അനവധിയുണ്ട്. ഇപ്പോൾ എഐ മേഖലയിലും ആ മത്സരക്ഷമത കമ്പനികൾ കൈവരിച്ചുതുടങ്ങിയിരിക്കുകയാണ്. മികച്ച ശമ്പളമാണ് എഐ കമ്പനികൾ എല്ലാം നൽകിവരുന്നത്. അതിൽ ആന്ത്രോപിക് കമ്പനിയും കൈനിറയെ ശമ്പളമാണ് തൊഴിലാളികൾക്ക് നൽകുന്നത്.

യുഎസ് ഫെഡറൽ ഫൈലിങിനായി സമർപ്പിച്ച രേഖകളിൽ നിന്നാണ് തൊഴിലാളികളുടെ ശമ്പളവിവരങ്ങൾ പുറത്തുവന്നത്. ഒരു വർഷം 1.38 ബില്യൺ ഡോളർ വരെ തൊഴിലാളികൾക്ക് ആന്ത്രോപിക് ശമ്പളം നൽകുന്നുണ്ട്. യുഎസിന് പുറത്തുനിന്നുള്ളവർക്കാണ് ഇത്രയും ശമ്പളം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മെമ്പർ ഓഫ് ടെക്നിക്കൽ സ്റ്റാഫ് എന്ന പദവിക്കാണ് ആന്ത്രോപിക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത്. ഒരു തൊഴിലാളിക്ക് ആന്ത്രോപിക് നൽകുന്നത് 1.12 മില്യൺ ഡോളറാണ്. മറ്റൊരു തൊഴിലാളിക്ക് 1.38 മില്യൺ ഡോളറാണ് നൽകുന്നത്. ഫൈലിങുകൾ തൊഴിലിന്റെയും പദവിയുടെയും യഥാർത്ഥ ചിത്രം നൽകുന്നില്ല എങ്കിലും ആന്ത്രോപിക് നൽകുന്ന ശമ്പളത്തിന്റെ ഒരു ഏകദേശ കണക്ക് ഇങ്ങനെ തന്നെയാണ്.

മെമ്പർ ഓഫ് ടെക്നിക്കൽ സ്റ്റാഫിന്റെ അടിസ്ഥാന ശമ്പളം തന്നെ 133,952 ഡോളർ മുതൽ 1,380,000 ഡോളർ വരെയാണ്. മെമ്പർ ഓഫ് ടെക്നിക്കൽ സ്റ്റാഫ് മാനേജർ പദവിക്ക് 134,139 to 850,000 ഡോളർ വരെയാണ് അടിസ്ഥാന ശമ്പളം. ടെക്നിക്കൽ സ്റ്റാഫ് അംഗം, റീഇൻഫോഴ്സ്മെന്റ് ലേർണിംഗ് റിസേർച്ചർ എന്നിവർക്കുള്ള ശമ്പളം 112,778 ഡോളർ മുതൽ 500,000 ഡോളർ വരെയാണ് ശമ്പളം.

ഇതിന് പുറമെ പ്രോഡക്ട് ഡിസൈൻ മാനേജർ, പ്രോഡക്ട് ഓപ്പറേഷൻസ്, അക്കൗണ്ടിംഗ്, മാർക്കറ്റിങ്, ടെക്നിക്കൽ സെയിൽസ് വിഭാഗങ്ങളിലും മികച്ച ശമ്പളമാണ് ഉള്ളത്. എല്ലാ വിഭാഗങ്ങളിലും തുടക്കം തന്നെ ഒരു ലക്ഷം ഡോളറിന് മുകളിലാണ്. 5 ലക്ഷം ഡോളർ വരെയാണ് ശമ്പളം ഉള്ളത്.

എഐ മേഖലയിൽ മത്സരം കടുത്തതോടെയാണ് ആന്ത്രോപിക് ഇത്തരത്തിൽ ശമ്പളം നൽകാൻ ആരംഭിച്ചത് എന്നാണ് വിവരം. യുഎസിന് പുറത്തുള്ള ഏറ്റവും നല്ല ടാലന്റിനെ ലഭിക്കുക എന്ന ഉദ്ദേശമാണ് ആന്ത്രോപിക്കിനുള്ളത്. മെറ്റാ, ഗൂഗിൾ, ഓപ്പൺ എഐ എന്നിവരുമായാണ് ആന്ത്രോപിക് മത്സരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ വിവരങ്ങൾ മാത്രമാണ് ഇത്. ഓഹരി പങ്കാളിത്തങ്ങൾ, മറ്റ് അവാർഡുകൾ എന്നിവയുടെ വിവരങ്ങൾ ആന്ത്രോപിക് പങ്കുവെച്ചിട്ടില്ല. അവ ഉണ്ടെങ്കിൽ ഇനിയും ശമ്പളം കൂടും.

Content Highlights: Documents submitted in a US federal filing reveal that AI company Anthropic offers annual salaries of up to $1.38 million to foreign professionals. The disclosure underscores the intense competition among AI companies to attract and retain highly skilled global talent.

dot image
To advertise here,contact us
dot image