സ്കോളർഷിപ്പ്-വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 12-ന് തൊഴില്‍ മേളയും

പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനും അപേക്ഷ ക്ഷണിച്ചു

സ്കോളർഷിപ്പ്-വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു; ജൂണ്‍ 12-ന് തൊഴില്‍ മേളയും
dot image

ഒ.ഇ.സി. പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ്‌/അംഗീകൃത അൺ എയ്‌ഡഡ്‌/ സി.ബി.എസ്.ഇ.- ഐ.സി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി./ഒ.ബി.സി. (എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതാണ് പദ്ധതി.

സ്‌കൂൾ അധികൃതർ വിദ്യാർഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച്'ഇ-ഗ്രാന്റ്സ് മുഖേന ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ് . ഇതു സംബന്ധിച്ച സർക്കുലറുകൾ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് - ഫോൺ - 0484 – 2983130

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വിവിധ പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2025- 26 അധ്യയന വര്‍ഷം വിജയിച്ച പരീക്ഷകള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. ഇ ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങള്‍ ബ്ലോക്ക്/ നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505005.

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് ടു. 18 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 30. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കോട്ടയം ജില്ലയിലെ പഠന കേന്ദ്രം: യോഗ അസോസിയേഷന്‍ ഓഫ് കേരള, കാരാപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് ഹാള്‍,കോട്ടയം. ഫോണ്‍: 9495519686, 9447208381

Also Read:

തൊഴില്‍ മേള ജൂണ്‍ 12-ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ 12 രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 18 - 35 വയസ്. ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ് സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് എന്നിവ നല്‍കും. ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഫോണ്‍: 8304852968, 8281359930.

Content Highlights: Applications are being accepted for scholarship and educational assistance programs aimed at supporting students and eligible beneficiaries. In addition, a job fair is scheduled for June 12, offering employment opportunities and direct interaction between job seekers and recruiting organizations.

dot image
To advertise here,contact us
dot image