ആന്റണി സേഫ് ആയിരിക്കും എന്ന ഉറപ്പിലാണ് ഞാൻ ‘ദൃശ്യം 3′ ചെയ്തത്, ഇത്രയും വിജയം നേടുമെന്ന് കരുതിയില്ല; ജീത്തു

തിരക്കഥ എഴുതിയ സമയത്ത് ചിലപ്പോൾ ചിത്രം അധികം ഓടില്ല എന്ന് കരുതിയിരുന്നെങ്കിലും, ഇതൊരു നല്ല സിനിമയായിരിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.

ആന്റണി സേഫ് ആയിരിക്കും എന്ന ഉറപ്പിലാണ് ഞാൻ ‘ദൃശ്യം 3′ ചെയ്തത്, ഇത്രയും വിജയം നേടുമെന്ന് കരുതിയില്ല; ജീത്തു
dot image

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. റീലീസ് ചെയ്ത് 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദൃശ്യം. ഇപ്പോഴിതാ ദൃശ്യം 3 ചെയ്യുമ്പോൾ ഇത്രയും വലിയ വിജയം നേടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്നും ആന്റണി സേഫ് ആയിരിക്കും എന്ന ഉറപ്പിലാണ് സിനിമ ചെയ്തതെന്നും പറയുകയാണ് ജീത്തു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ജോർജുകുട്ടി ഒരു സൂപ്പർ ഹീറോ അല്ല. ‘ദൃശ്യം’ ഒന്നാം ഭാഗത്തിൽ അയാളുടെ പ്രശ്നങ്ങളും ക്ലൈമാക്സിലെ അപ്രതീക്ഷിത നീക്കങ്ങളും പ്രേക്ഷകർ ആദ്യമായി കാണുന്നതു കൊണ്ടാണ് അത് വലിയ ആവേശമായത്. എന്നാൽ രണ്ടും മൂന്നും ഭാഗങ്ങളിലേക്ക് എത്തുമ്പോൾ അയാൾ എന്തെങ്കിലും ചെയ്യുമെന്ന മുൻവിധിയോടെയാണ് പ്രേക്ഷകർ വരുന്നത്. മൂന്നാം ഭാഗത്തിൽ സർപ്രൈസ് ഘടകങ്ങളുണ്ടെങ്കിലും അത് മറ്റൊരു രീതിയിലാണ്. ഇവിടെ ജോർജുകുട്ടിക്ക് പകരം മറ്റൊരാളാണ് പ്ലാനിങ് നടത്തുന്നത്, അതിനെയാണ് അയാൾ ചെറുക്കുന്നത്. ഈ വ്യത്യാസം കൊണ്ട് ചിലർക്ക് മുൻഭാഗങ്ങളായിരിക്കാം കൂടുതൽ ഇഷ്ടപ്പെട്ടത്. എങ്കിലും ഭൂരിഭാഗം പേരും മൂന്നാം ഭാഗത്തെ സ്വീകരിച്ചതുകൊണ്ടാണ് ചിത്രത്തിന് ഇത്രയധികം കളക്ഷൻ നേടാനായത്.

തിരക്കഥ എഴുതിയ സമയത്ത് ചിലപ്പോൾ ചിത്രം അധികം ഓടില്ല എന്ന് കരുതിയിരുന്നെങ്കിലും, ഇതൊരു നല്ല സിനിമയായിരിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ജോർജുകുട്ടിയുടെ ഈയൊരു ആംഗിൾ പറയണമെന്ന് ആഗ്രഹിച്ചതുകൊണ്ട് എഴുതിക്കഴിഞ്ഞപ്പോൾ നല്ല കോൺഫിഡൻസ് തോന്നി. എന്നിരുന്നാലും പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിയേക്കാമെന്ന് കരുതിയാണ് അമിത പ്രതീക്ഷ വേണ്ടെന്ന് ആദ്യം മുതലേ പറഞ്ഞത്. അപ്പോഴും ഞാൻ ചിന്തിച്ചത്, വലിയ തുക നിർമാണത്തിനായി വേണ്ടി വരാത്ത ഒരു മോഹൻലാൽ ചിത്രമായതിനാൽ എങ്ങനെ വന്നാലും നിർമാതാവ് ആന്റണി സേഫ് ആയിരിക്കും എന്നാണ്. ആ ഒരു ഉറപ്പിലാണ് ഞാൻ ‘ദൃശ്യം 3′ ചെയ്തത്,’ ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം, മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവര്‍ ദൃശ്യം 3-യിലും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളും മോഹൻലാല്‍ നായകനായി 200 കോടി ക്ലബില്‍ കയറിയവയാണ്. ഈ ഫോമിൽ തുടരുകയാണെങ്കിൽ 300 കോടി ക്ലബ്ബിലും ദൃശ്യം 3 ഇടം നേടുമെന്നാണ് കണക്ക് കൂട്ടൽ. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്.

Content Highlights:  Director Jeethu Joseph has revealed that he moved forward with Drishyam 3 only after being assured that Antony's character would be safe within the story. Speaking about the much-awaited sequel, Jeethu said the narrative was developed carefully to preserve the emotional and suspense elements that made the franchise a massive success.

dot image
To advertise here,contact us
dot image