

ആഗോള വിപണികളില്‍ സമ്മിശ്ര സൂചനകള്‍ക്കും പശ്ചിമേഷ്യയിലെ പുതിയ സംഘര്‍ഷങ്ങള്‍ക്കുമിടയിലും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 701.41 പോയിന്റ് (0.91%) ഉയര്‍ന്ന് 77,467.33ലെത്തി. നിഫ്റ്റി 50 204 പോയിന്റ് (0.85%) ഉയര്‍ന്ന് 24,190.40ല്‍ വ്യാപാരം നടത്തി.നിഫ്റ്റി 50ല്‍ ഇന്‍ഫോസിസ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ഇറ്റേണല്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച ഓഹരികള്‍.
ബ്രോഡര്‍ വിപണിയില്‍ നിഫ്റ്റി മിഡ്ക്യാപ് 0.54% ഉയര്‍ന്നു. നിഫ്റ്റി സ്‌മോള്‍ക്യാപ് 0.66% നേട്ടം രേഖപ്പെടുത്തി.
മേഖലാ സൂചികകളില്‍ നിഫ്റ്റി ഐടിയും നിഫ്റ്റി കെമിക്കല്‍ സൂചികയും മികച്ച പ്രകടനം കാഴ്ചവെച്ചു. നിഫ്റ്റി റിയല്‍റ്റിയും നിഫ്റ്റി ഓയില്‍ & ഗ്യാസ് സൂചികയും താരതമ്യേന പിന്നിലായി. അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 4 ശതമാനത്തിലേറെ ഉയര്‍ന്നതോടെ, ഇന്‍ഡിഗോയുടെ ഓഹരികള്‍ നഷ്ടത്തിലായി.
Content Highlights: Indian benchmark indices rallied at the open, with the Sensex gaining nearly 730 points and the Nifty rising over 200 points, boosting BSE market capitalisation by ₹3 lakh crore to ₹482 lakh crore, led by IT, banking, and FMCG stocks