ശ്രീശങ്കറും പാരുളും ഇന്ന് മെഡല്‍ പോരാട്ടത്തില്‍; ബോക്സിങ്ങിലും പ്രതീക്ഷയോടെ ഇന്ത്യ

കഴിഞ്ഞതവണ വെള്ളി മെഡല്‍ ജേതാവായ ശ്രീശങ്കര്‍ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങുന്നത്

ശ്രീശങ്കറും പാരുളും ഇന്ന് മെഡല്‍ പോരാട്ടത്തില്‍; ബോക്സിങ്ങിലും പ്രതീക്ഷയോടെ ഇന്ത്യ
dot image

ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിനത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് നിര്‍ണായകമായ മത്സരങ്ങള്‍. അത്ലറ്റിക്സില്‍ മലയാളി ലോംങ് ജംപ് താരം എം. ശ്രീശങ്കറും സ്റ്റീപ്പിള്‍ചേസ് താരം പാരുള്‍ ചൗധരിയും ഇന്ന് ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളായി ട്രാക്കിലും ഫീല്‍ഡിലുമിറങ്ങും. ഇതിന് പുറമെ ബോക്സിങ് റിങ്ങില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ സെമിഫൈനല്‍ ബര്‍ത്തും മെഡലും ഉറപ്പിക്കാനായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കിറങ്ങുന്നുണ്ട്.

കഴിഞ്ഞ തവണ ബെര്‍മിങ്ങാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ മലയാളി താരം എം. ശ്രീശങ്കര്‍ ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഫൈനലിലേക്കുള്ള യോഗ്യതാപ്പോരാട്ടത്തില്‍ ശ്രീശങ്കര്‍ ആദ്യശ്രമത്തില്‍ത്തന്നെ വിജയിച്ചിരുന്നു. ഇത് ശ്രീശങ്കറിന് ആത്മവിശ്വാസമേകും. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഫൈനലിലാണ് ഇന്ത്യയുടെ മറ്റൊരു സ്വര്‍ണ പ്രതീക്ഷ. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് പാരുള്‍ ചൗധരി ഇന്ത്യക്കായി ട്രാക്കിലിറങ്ങുമ്പോള്‍ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ നോക്കുന്നില്ല. അതേസമയം, ആറ് ഇന്ത്യന്‍ ബോക്സര്‍മാര്‍ ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങും. ജയിക്കുന്ന താരങ്ങള്‍ക്ക് സെമി ഫൈനല്‍ പ്രവേശനം ഉറപ്പാവുന്നതോടെ കുറഞ്ഞത് വെങ്കല മെഡല്‍ ഉറപ്പിക്കാനാകും. മലയാളി താരം സജന്‍ പ്രകാശ് ഇന്ന് സ്വിമ്മിങ് മത്സരത്തിനിറങ്ങും. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തിലാണ് അദ്ദേഹം ഇറങ്ങുക. ഹീറ്റ്‌സില്‍നിന്ന് ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ ഇന്നുതന്നെ മെഡലണിയാനാകും. രാത്രി 11.51 നാണ് ഫൈനല്‍.

ഇന്ത്യയുടെ ഇന്നത്തെ ഫൈനലുകള്‍

  • ഭാരോദ്വഹനം(77 കിലോ) - സഞ്ജന - 2 PM
  • സ്വിമ്മിങ്(200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍) - സജന്‍ പ്രകാശ്, അനീഷ് ഗൗഡ - 11.51 PM
    (ഹീറ്റ്സില്‍ യോഗ്യത നേടിയാല്‍ മാത്രം)
  • ലോങ് ജംപ് - എം. ശ്രീശങ്കര്‍, ലോകേഷ് സത്യനാഥന്‍ - 11.54 PM
  • ഷോട്ട്പുട്ട് - മന്‍പ്രീത് കൗര്‍ - 12.31 AM
  • പാര സ്വിമ്മിങ് (50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍) - സുയാഷ് നാരായണ്‍, ചൈതന്യ കുല്‍ക്കര്‍ണി - 12.46 AM
  • പാര അത്ലറ്റിക്സ് (ഡിസ്‌കസ് ത്രോ) - ദേവന്ദര്‍ കുമാര്‍, സാഗര്‍ തായാട്ട് - 12.55 AM
  • സ്വിമ്മിങ് (1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍) - ആര്യാന്‍ നെഹ്റ - 1.14 AM
  • പാര അത്ലറ്റിക്സ് (100 മീറ്റര്‍) - മുഹമ്മദ് ബാസില്‍, ദിലീപ് മഹദു - 1.42 AM
  • 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് - പാറുള്‍ ചൗധരി - 2.05 AM

content highlights: Sreeshankar and Parul in Medal Action Today; India Hopeful in Boxing as Well

dot image
To advertise here,contact us
dot image