സ്വകാര്യ നിക്ഷേപത്തെ പിന്തുണച്ചില്ലെങ്കില്‍ കേരളം പിന്നോട്ട് നടക്കും; തൊഴിലവസരങ്ങള്‍ അനിവാര്യം- വി ഡി സതീശന്‍

5 ലക്ഷം കോടി രൂപയുടെ കടമുള്ള കേരളത്തിന് പൊതുമേഖലയില്‍ ഒരു സംരംഭവും തുടങ്ങാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി

സ്വകാര്യ നിക്ഷേപത്തെ പിന്തുണച്ചില്ലെങ്കില്‍ കേരളം പിന്നോട്ട് നടക്കും; തൊഴിലവസരങ്ങള്‍ അനിവാര്യം- വി ഡി സതീശന്‍
dot image

കേരളത്തില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാന്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. 87,000 കോടി രൂപയുടെ ബാധ്യതയാണ് കേരളത്തിനുള്ളത്. 5 ലക്ഷം കോടി രൂപയുടെ കടവുമുള്ള കേരളത്തിന് പൊതുമേഖലയില്‍ ഒരു സംരംഭവും തുടങ്ങാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതത്ത് നിക്ഷേപം വേണമെങ്കില്‍ സ്വകാര്യമേഖലയെ തന്നെ ആശ്രയിക്കണം. തമിഴ്‌നാട്, കര്‍ണാടക,തെലങ്കാന പോലുള്ള സംസ്ഥാനങ്ങള്‍ നിക്ഷേപം ലഭിക്കുന്നതിനു വേണ്ടി മത്സരിക്കുകയാണ്. അത് വഴി മാത്രമേ സമ്പദ് ഘടനയെ മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. വികസനമാണ് യുഡിഎഫിന്റെ നയം.

ലൊജിസ്റ്റിക്‌സ്, പോര്‍ട്ട് എന്നിവയിലൊന്നും നിക്ഷേപം നടത്താന്‍ സംസ്ഥാനത്തിന് സാമ്പത്തികമില്ല. സ്വകാര്യ നിക്ഷേപത്തിന് മാത്രമേ ഇതിന് സാധിക്കൂ. അതോടൊപ്പം ധാരാളം വികസനം വരും. ഫിഷറീസ് എക്‌സ്‌പോര്‍ട്ട് പോലുള്ള അതുമായി ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളിലെല്ലാം വികസനം വരും. ധാരാളം തൊഴിലവരസങ്ങള്‍ സൃഷ്ടിക്കപ്പെടും. സര്‍ക്കാരിന് ചെയ്യാനാകുന്ന എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം വരണമെന്നു മാത്രമല്ല, അതിനെ പിന്തുണയ്ക്കാതിരുന്നാല്‍ കേരളം പിറകോട്ട് നടക്കും. ഇവയൊന്നുമല്ലാതെ സ്വകാര്യ വത്ക്കരണമെന്ന വാക്ക് പോലും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ട്രാക്കോ കേബിള്‍ ഇതിനോടകം പൂട്ടിക്കഴിഞ്ഞു. കൂടാതെ ടെല്‍ക്ക്, അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍, ട്രാവന്‍കൂര്‍ സിമന്റ്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ പൂട്ടലിന്റെ വക്കിലാണെന്നത് ആശങ്കാജനകമാണ്. വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവുകളില്‍ പോലും പുതിയ നിയമനങ്ങള്‍ നടത്താന്‍ ഈ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നില്ല. പകരം കരാര്‍ തൊഴിലാളികളെ വെച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഒരാള്‍ക്ക് പോലും പുതുതായി ജോലി നല്‍കാന്‍ കഴിയാത്ത തരത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

Content Highlights: "Kerala cannot achieve large-scale development through public investment alone; attracting private investment is essential for economic growth, infrastructure expansion, and job creation," said V D Satheesan

dot image
To advertise here,contact us
dot image