' നിഷ്‌കളങ്കത എപ്പോഴും കണ്ണുകളില്‍ സൂക്ഷിക്കുന്ന സുഹൃത്ത്'; ഉണ്ണിമുകുന്ദനെ കുറിച്ച് പ്രാചി തെഹ്ലാന്‍

സുഹൃത്ത്ബന്ധം തുടങ്ങിയിട്ട് 7 വര്‍ഷമായെന്നാണ് താരം കുറിപ്പില്‍ പറയുന്നു

' നിഷ്‌കളങ്കത എപ്പോഴും കണ്ണുകളില്‍ സൂക്ഷിക്കുന്ന സുഹൃത്ത്'; ഉണ്ണിമുകുന്ദനെ കുറിച്ച് പ്രാചി തെഹ്ലാന്‍
dot image

മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദനുമായുള്ള സൗഹൃദത്തെ കുറിച്ച് കുറിപ്പുമായി നടി പ്രാചി തെഹ്ലാന്‍. ഇരുവരും തമ്മിലുള്ള സുഹൃത്ത്ബന്ധം തുടങ്ങിയിട്ട് 7 വര്‍ഷമായെന്നാണ് താരം കുറിപ്പില്‍ പറയുന്നത്. ഒരു നടന്‍ എന്നതിലുപരി മികച്ചൊരു മനുഷ്യനാണ് ഉണ്ണുമുകുന്ദനെന്നും താരം കുറിപ്പില്‍ പറയുന്നു.

'ആദ്യമായി ഉണ്ണിമുകുന്ദനെ കണ്ടത് ചാണക്യതന്ത്രം എന്ന സിനിമയുടെ പോസ്റ്ററില്‍ സ്ത്രീവേഷത്തിലാണ്. ആ പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ ആരാണ് ഈ നടനെന്ന് ഞാന്‍ ആലോചിച്ചിരുന്നു. ഈ സംഭവം 2018ലായിരുന്നു. പിന്നീട് 2019ല്‍ മാമാങ്കത്തിന്റെ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം. എന്നോട് ഒഴുക്കോടെ ഹിന്ദിയില്‍ സംസാരിക്കാന്‍ കഴിയുന്ന ഒരാളെ സെറ്റില്‍ കിട്ടിയതിന്റെ സന്തോഷം എനിക്കുണ്ടായിരുന്നു. അന്ന് ഞാന്‍ ആ കണ്ടുമുട്ടിയ അതേ ഉണ്ണി തന്നെയാണ് എനിക്കിപ്പോഴും.

എത്ര പേര്‍ക്ക് ഉണ്ണിയുടെ യഥാര്‍ത്ഥ വശം അറിയാമെന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ നോക്കുമ്പോള്‍ വളരെ കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കനായ ഒരു മനുഷ്യന്‍. ചിലര്‍ക്ക് അവന്‍ ശാഠ്യക്കാരനായിരിക്കാം. എന്നാല്‍ അതൊക്കെ തന്നെയാണ് അവനെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഒരു നടന്‍ എന്നതിലുപരി മികച്ചൊരു മനുഷ്യനാണ് അവന്‍. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വപ്രയത്‌നത്താല്‍ സ്വന്തം പേര് കെട്ടിപ്പടുത്ത ഒന്നാം തലമുറ നടനാണ് ഉണ്ണി. അത് അത്ര എളുപ്പമുള്ള കാര്യമല്ല,

എന്റെ ഏറ്റവും മണ്ടത്തരമായ കാര്യങ്ങളിലും ഏറ്റവും വിഡ്ഢിത്തമായ തമാശകളിലും ചിരിക്കാനും, പരസ്പരം കാലുപിടിക്കാനും, ഒരിക്കലും വിരസതയോ അസ്വസ്ഥതയോ തോന്നാതെ മണിക്കൂറുകളോളം സംസാരിക്കാനും കഴിയുന്ന ഒരാള്‍. അതാണ് ഞാന്‍ ഒരു ഈസി സൗഹൃദം എന്ന് ഈ ഫ്രണ്ട്ഷിപ്പിനെ വിളിക്കുന്നത്..ഈ വഴി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് അറിയാമെന്നും എന്നാല്‍ താന്‍ എപ്പോഴും കൂടെയുണ്ടാകും, പുഞ്ചിരിയോടെ ജനങ്ങളെ എന്നും ആനന്ദിപ്പിക്കാന്‍ 'സൂപ്പര്‍മാന്' കഴിയട്ടെ എന്ന് ആശംസിക്കുന്നു'-പ്രാചി കുറിച്ചു.

മാമാങ്കം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയും മുന്‍ ദേശീയ കായികതാരവുമായ പ്രാചി തെഹ്ലാന്‍ 2010-11ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

Content Highlights: Prachi Tehlan wrote about her friendship with Unni Mukundan on Facebook. The actor says in the post that it has been 7 years since they started their friendship.

dot image
To advertise here,contact us
dot image