യുഎസ് ഫെഡ് നിരക്ക് വര്‍ധിക്കുമെന്ന സൂചന; സെന്‍സെക്‌സും നിഫ്റ്റിയും നേരിയ ഇടിവില്‍

അമേരിക്കയും ഇറാനും തമ്മിലുള്ള ഇടക്കാല ധാരണാ കരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് വില ഇടിവ് തുടര്‍ന്നു

യുഎസ് ഫെഡ് നിരക്ക് വര്‍ധിക്കുമെന്ന സൂചന; സെന്‍സെക്‌സും നിഫ്റ്റിയും നേരിയ ഇടിവില്‍
dot image

ആഗോള ഓഹരി വിപണികളിലെ ദുര്‍ബല പ്രവണതയെ തുടര്‍ന്ന് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച് സെന്‍സെക്‌സും നിഫ്റ്റിയും. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കടുത്ത നിലപാടും വിപണിയെ സ്വാധീനിച്ചു.

ആദ്യഘട്ട വ്യാപരത്തില്‍ നിഫ്റ്റി 50 4.30 പോയിന്റ് അഥവാ 0.02 ശതമാനം ഉയര്‍ന്ന് 24,090.00ലും, സെന്‍സെക്‌സ് 19.04 പോയിന്റ് അഥവാ 0.02 ശതമാനം താഴ്ന്ന് 77,136.58ലുമായിരുന്നു വ്യാപാരം നടത്തിയത്.

യുഎസ് ഫെഡിന്റെ തീരുമാനം

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ നിലവിലെ നിലയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. എന്നാല്‍ 2026ല്‍ പലിശനിരക്ക് വര്‍ധനയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായുള്ള സൂചന ലഭിച്ചു. ഇതാണ് ആഗോള ഓഹരി വിപണികളില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചത്.

നിഫ്റ്റി 50 സൂചികയില്‍ ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നീ ഐടി ഓഹരികളാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ മുന്നേറ്റം പ്രകടമാക്കി.

ബ്രോഡര്‍ വിപണിയില്‍ മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.17% ഉയര്‍ന്നു. നിഫ്റ്റി സ്‌മോള്‍ക്യാപ് സൂചിക 0.24% നേട്ടം കൈവരിച്ചു. സെക്ടറുകള്‍ ഇനുസരിച്ച് നിഫ്റ്റി ഐടി സൂചികയാണ് ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത്. നിഫ്റ്റി പിഎസ്യു ബാങ്ക്, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ്

അമേരിക്കയും ഇറാനും തമ്മിലുള്ള ഇടക്കാല ധാരണാ കരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് വില ഇടിവ് തുടര്‍ന്നു. കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ഇറാന്റെ എണ്ണ കയറ്റുമതിയിലുള്ള അമേരിക്കന്‍ ഉപരോധങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്യും. ഇതോടെ ബ്രെന്റ് ക്രൂഡ് ജൂണ്‍ ഫ്യൂച്ചേഴ്‌സ് വില ബാരലിന് 78.37 ഡോളറിലേക്ക് താഴ്ന്നു. ഇത് 1.48 ശതമാനത്തിന്റെ ഇടിവാണ്.

Content Highlights: Indian equity markets traded largely flat after the US Federal Reserve maintained a hawkish stance, with IT stocks leading declines. Meanwhile, PSU bank and metal stocks outperformed, while crude oil, gold, and silver prices also moved lower

dot image
To advertise here,contact us
dot image