

കൊച്ചി: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ് ഫോറമായ എമർജ് ബിസിനസ് ഫോറത്തിൻ്റെ രണ്ടാം വാർഷികം ജൂൺ 20 ശനിയാഴ്ച രണ്ടുമണിക്ക് കൊച്ചിൻ ഹൈവേ ഗാർഡൻസിൽ വച്ച് നടക്കും. കേരളത്തിൻ്റെ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് വാർഷികം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രശസ്ത ബിസിനസ് കോച്ച് ഷമീം റഫീഖ് ബിസിനസുകാർക്കുവേണ്ടിയുള്ള ക്ലാസ് നയിക്കും. എമർജ് സ്ഥാപകനും സിഇഒയുമായ ബിമൽ പ്രകാശ്, മെന്റർ സുധീർ ബാബു എന്നിവർ പ്രസംഗിക്കും.
തുടർന്ന് എമർജ് ബിസിനസ് ഫോറത്തിൻ്റെ പൊതുജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായി ആരംഭിക്കുന്ന മൊബൈൽ ബ്ളഡ് ബാങ്ക് ആപ്പ് ഉദ്ഘാടനം ചെയ്യും. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 ഓളം ബിസിനസുകാർ യോഗത്തിൽ പങ്കെടുക്കും.
എമർജ് സിഇഒ ബിമൽ പ്രകാശിൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ പ്രസ്ഥാനം ഇന്ന് കേരളത്തിലെ ഏഴ് സിറ്റികളിലായാണ് പ്രവർത്തിച്ചുവരുന്നത്. ബിസിനസുകാർക്ക് പരസ്പരം പരിചയപ്പെടുന്നതിനും ബിസിനസ് വർധിപ്പിക്കുന്നതിനുമുള്ള കേരളത്തിലെ അറിയപ്പെടുന്ന വേദിയായി എമർജ് മാറിക്കഴിഞ്ഞു. എമർജ് മെമ്പർമാർ അല്ലാത്ത സംരഭകർക്കും ഈ യോഗത്തിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടാകുമെന്ന് പ്രോഗ്രാം ഡയറക്ടർ അജി ജോസഫ് അറിയിച്ചു.
Content Highlights: The second anniversary of the rapidly growing Emerge Business Forum will be held on June 20 at 2 PM at Cochin Highway Gardens in Kochi. The event will be inaugurated by Kerala Water Resources Minister Adv. Mons Joseph.