ഫുട്ബോൾ ജയിച്ചു; വോസീഞ്ഞോയുടെ അമ്മ US ലെത്തും; വിസ തടസ്സങ്ങൾ നീക്കി

വിസ ലഭിക്കുന്നതിനുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികളും കര്‍ശന നിയമങ്ങളും കാരണം തന്റെ അമ്മയ്ക്ക് കളി കാണാന്‍ വരാന്‍ സാധിച്ചില്ലെന്ന് മത്സരത്തിന് ശേഷം 40-കാരനായ താരം വിതുമ്പലോടെ വെളിപ്പെടുത്തിയിരുന്നു.

ഫുട്ബോൾ ജയിച്ചു; വോസീഞ്ഞോയുടെ അമ്മ US ലെത്തും; വിസ തടസ്സങ്ങൾ നീക്കി
dot image

2026 ഫിഫ ലോകകപ്പ് 2026 ലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വമ്പന്മാരായ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ലോകത്തെ വിസ്മയിപ്പിച്ച കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസീഞ്ഞോയുടെ അമ്മയ്ക്ക് ഒടുവില്‍ അമേരിക്കന്‍ ഭരണകൂടം വിസ അനുവദിച്ചു.


വിസ ലഭിക്കുന്നതിനുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികളും കര്‍ശന നിയമങ്ങളും കാരണം തന്റെ അമ്മയ്ക്ക് കളി കാണാന്‍ വരാന്‍ സാധിച്ചില്ലെന്ന് മത്സരത്തിന് ശേഷം 40-കാരനായ താരം വിതുമ്പലോടെ വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ യു എസ് ഭരണകൂടം നേരിട്ട് ഇടപെട്ടാണ് ഇപ്പോള്‍ വിസ അനുവദിച്ചിരിക്കുന്നത്.


യു എസ് ഹൗസ് ഡെമോക്രാറ്റിക് ലീഡര്‍ ഹക്കീം ജെഫ്രീസ് ബുധനാഴ്ചയാണ് വോസീഞ്ഞോയുടെ അമ്മ അനാ കാന്‍ഡിഡ എവോറയ്ക്ക് വിസ അനുവദിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചതായും, കേപ് വെര്‍ദെയുടെ അടുത്ത മത്സരം കാണാന്‍ അവരുടെ അമ്മയ്ക്ക് അവസരമൊരുക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടതായും ജെഫ്രീസ് വ്യക്തമാക്കി.


സാധാരണക്കാരനായ കേപ് വെര്‍ദെ പൗരന്മാര്‍ക്ക് യു.എസ് വിസ ലഭിക്കണമെങ്കില്‍ ഏകദേശം 12.5 ലക്ഷം രൂപ വരെ ബോണ്ട് തുകയായി കെട്ടിവെക്കണമെന്ന കടുത്ത നിയമം നിലവിലുണ്ടായിരുന്നു. ഒരു ഹോം ക്ലീനറായി ജോലി ചെയ്യുന്ന അനാ കാന്‍ഡിഡയ്ക്ക് ഈ തുക കണ്ടെത്താന്‍ കഴിയാത്തതായിരുന്നു വിസ നിഷേധിക്കപ്പെടാന്‍ കാരണം. എന്നാല്‍ വോസീഞ്ഞോയുടെ കുടുംബത്തിനുള്ള എല്ലാ വിസ ഫീസുകളും ബോണ്ട് തുകകളും ഇപ്പോൾ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കി.

സ്‌പെയിന്‍ നിരന്തരം ആക്രമിച്ചു കളിച്ച മത്സരത്തില്‍ 8 മനോഹരമായ സേവുകളുമായി വോസീഞ്ഞോ കേപ് വേഡിന്റെ രക്ഷകനായി മാറി. മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതും വോസീഞ്ഞോ ആയിരുന്നു. മത്സരത്തിന് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ വെറും 50,000 ഫോളോവേഴ്സ് ഉണ്ടായിരുന്ന താരത്തിന് ഒറ്റരാത്രി കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം 7 ദശലക്ഷത്തിലധികമായി ഉയര്‍ന്നിരുന്നു.

Content highlight:vozinha-mother-us-visa-cleared-football-victory

dot image
To advertise here,contact us
dot image