നായകനാകാൻ മാത്രം ജനിച്ചയാളല്ല വിജയ്, ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു; ചിത്രങ്ങളുമായി സാമന്ത

'പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു'

നായകനാകാൻ മാത്രം ജനിച്ചയാളല്ല വിജയ്, ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു; ചിത്രങ്ങളുമായി സാമന്ത
dot image

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യെ കണ്ട് നടി സാമന്ത. സിനിമയിലെ നായകനാകാൻ മാത്രം ജനിച്ചയാളല്ല വിജയ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും കഴിവുതെളിയിച്ച മേഖലയിൽനിന്ന് മാറി ഒരു വലിയ വെല്ലുവിളി ഏറ്റെടുക്കുന്നത് ചെറിയ കാര്യമല്ല എന്നും സാമന്ത കുറിച്ചു. വിജയ്‌ക്കൊപ്പമുള്ള ചിത്രവും സാമന്ത പങ്കുവെച്ചു.

'ഇന്ന് ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. നമ്മുടെ മുഖ്യമന്ത്രി വിജയ്‌യെ കാണാൻ പോകുകയായിരുന്നു ഞാൻ. വിജയ് സാർ തിരശ്ശീലയിലെ ഒരു നായകൻ മാത്രമായി ഒതുങ്ങാൻ വേണ്ടി ജനിച്ചവനല്ലെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊർജ്ജസ്വലത, അദ്ദേഹത്തിന്റെ സാന്നിധ്യം, ആളുകൾ പ്രതികരിക്കുന്ന രീതി എന്നിവയെല്ലാം അദ്ദേഹം വലിയ കാര്യങ്ങൾ ചെയ്യാൻവേണ്ടി ജനിച്ചതാണെന്ന് തോന്നിപ്പിച്ചിരുന്നു.

എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്നത് ഒരു പുതിയ മേഖലയിലേക്ക് കടന്നുചെല്ലാനുള്ള ധൈര്യമാണ്. നിങ്ങൾ ഇതിനകം വൈദഗ്ധ്യം നേടിയ കാര്യങ്ങൾ ഉപേക്ഷിച്ച്, അത്രയേറെ വലിയ ഒരു വെല്ലുവിളി ഏറ്റെടുക്കുക. അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്. നമ്മളെല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ വിളിക്കപ്പെടുന്നുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മളെത്തന്നെ മറികടന്ന് നമ്മളെങ്ങനെ സംഭാവന ചെയ്യാമെന്ന് ചോദിക്കുക. വളരെ കുറച്ച് ആളുകൾ മാത്രമാണ് ആ വിളിയോട് പ്രതികരിക്കുന്നത്.

പ്രതീക്ഷിക്കുന്നതിലുമപ്പുറം ചെയ്തുകാണിക്കാൻ വിജയ്ക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം വഹിക്കുന്ന സ്ഥാനത്താലല്ല, മറിച്ച് അദ്ദേഹം അതിനെ സമീപിക്കുന്ന ഉദ്ദേശ്യത്താലാണ്. അദ്ദേഹത്തിന് ശക്തിയും ജ്ഞാനവും ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇത് കാണുന്ന ഓരോ യുവജനങ്ങൾക്കും, ജീവിതം നിങ്ങൾ ആരംഭിച്ച സ്വപ്നത്തേക്കാൾ എത്രയോ വലുതാകാം എന്നതിന്റെ ഓർമ്മപ്പെടുത്തലാകട്ടെ', സാമന്തയുടെ വാക്കുകൾ.

കത്തി, മെർസൽ, തെരി തുടങ്ങിയ സിനിമകളിൽ വിജയ്‍യും സാമന്തയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. രാജ് നിദിമോരു നിർമിക്കുന്ന ‘മാ ഇൻടി ബംഗാരം’ ആണ് സാമന്ത നായികയായി പുറത്തിറങ്ങുന്ന പുതിയ ചിത്രം. നാളെ സിനിമ പുറത്തിറങ്ങും.

Content Highlights: Samantha Ruth Prabhu has spoken positively about Vijay, stating that he is not only a star hero but also someone who has the potential to bring change. Her comments, accompanied by shared images, have drawn attention from fans and sparked discussions about his influence beyond cinema.

dot image
To advertise here,contact us
dot image