

രാജ്യത്തെ യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (UPI) ഇടപാടുകള്‍ മേയില്‍ 2,320 കോടിയായി ഉയര്‍ന്നു. ഏപ്രിലിലെ 2,235 കോടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടപാടുകളുടെ മൊത്തം മൂല്യം 29.9 ലക്ഷം കോടി രൂപയായി ഉയര്‍ന്നപ്പോള്‍, ഏപ്രിലില്‍ ഇത് 29 ലക്ഷം കോടി ആയിരുന്നു. ഇതോടെ വാര്‍ഷികാടിസ്ഥാനത്തില്‍ ഇടപാടുകളില്‍ 24% വളര്‍ച്ചയും മൂല്യത്തില്‍ 19% വളര്‍ച്ചയും രേഖപ്പെടുത്തി.
ദിവസേനയുള്ള ശരാശരി ഇടപാടുകള്‍ 74.8 കോടിയായി ഉയര്‍ന്നു. ഏപ്രിലിലിത് 74.5 കോടിയായിരുന്നു. എന്നാല്‍, മാസാവസാനം മൊത്തം ഇടപാട് വോളിയവും മൂല്യവും ഉയര്‍ന്നിട്ടും ശരാശരി ദിവസേന മൂല്യം 96,465 കോടിയായി രൂപയായി കുറഞ്ഞിട്ടുണ്ട്. ഏപ്രിലിലെ കണക്കനുസരിച്ച് മൂല്യം 96,766 കോടി രൂപയായിരുന്നു. അതേസമയം, നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ ഇടപാടുകള്‍ മേയില്‍ 37.5 കോടിയായി ഉയര്‍ന്നു. ഏപ്രിലിലെ 35.8 കോടിയില്‍ നിന്നാണ് ഈ വളര്‍ച്ച.
ടോള്‍ കളക്ഷന്‍ ഏപ്രിലിലിലെ 7,025 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ മേയിലിത് 7,308 കോടി രൂപയായി വര്‍ധിച്ചു. ഇതോടെ മാസാവസാന അടിസ്ഥാനത്തില്‍ പേയ്‌മെന്റുകളുടെ എണ്ണത്തില്‍ 4.8% വളര്‍ച്ചയും മൂല്യത്തില്‍ 4% വളര്‍ച്ചയും രേഖപ്പെടുത്തി. എന്നാല്‍, വാര്‍ഷിക അടിസ്ഥാനത്തില്‍ ഇടപാടുകളുടെ വോളിയം 7% കുറഞ്ഞു. ഏപ്രിലില്‍ 6% ഇടിവിന് പിന്നാലെയാണ് മേയിലും ഇടിവ് പ്രകടമായത്. അതേസമയം മൂല്യം 3% ഉയര്‍ന്നു.
Content Highlights: India’s UPI transactions surged to 2,320 crore in May 2026, reflecting strong growth in the country’s digital payments ecosystem