ഓഹരി വിപണിയില്‍ തുടര്‍ച്ചയായ സമ്മര്‍ദം; സെന്‍സെക്‌സ് 200 പോയിന്റിലേറെ താഴ്ന്നു, നിഫ്റ്റി 23,350ന് താഴെ

രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 415 പോയിന്റിലേറെ ഇടിഞ്ഞ് 73,852ലും നിഫ്റ്റി 50 സൂചിക 142 പോയിന്റ് താഴ്ന്ന് 23,240ലും എത്തി

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ സമ്മര്‍ദം; സെന്‍സെക്‌സ് 200 പോയിന്റിലേറെ താഴ്ന്നു, നിഫ്റ്റി 23,350ന് താഴെ
dot image

കനത്ത നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച് ഇന്ത്യന്‍ ഓഹരി വിപണി. ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നതും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയും വിപണിയില്‍ ആശങ്ക സൃഷ്ടിച്ചു. ഇതോടെ സെന്‍സെക്‌സും നിഫ്റ്റിയും അര ശതമാനത്തിലേറെ ഇടിഞ്ഞു. വിപണി നേരിയ ഇടിവ് തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, നിരവധി കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ പുറത്തുവരാനിരിക്കുകയാണ്. ഫലപ്രഖ്യാപനം കഴിഞ്ഞ പല കമ്പനികളും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്.

രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 415 പോയിന്റിലേറെ ഇടിഞ്ഞ് 73,852ലും നിഫ്റ്റി 50 സൂചിക 142 പോയിന്റ് താഴ്ന്ന് 23,240ലും എത്തി. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് അളക്കുന്ന ഇന്ത്യാ വിക്‌സ് 2.5 ശതമാനം ഇടിഞ്ഞു.

സൂചികയിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയത് ബജാജ് ഫിനാന്‍സ് ഓഹരികളാണ്. ഇവ ഏകദേശം 3 ശതമാനം വരെ താഴ്ന്നു. തുടര്‍ന്ന് എറ്റേണല്‍, ഭരത് ഇലക്ട്രോണിക്‌സ്, ബജാജ് ഫിന്‍സര്‍വ്, ട്രെന്റ്, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, അള്‍ട്രാ ടെക് സിമന്റ്, എല്‍& ടി എന്നിവയുടെ ഓഹരികള്‍ 1 മുതല്‍ 2 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

എന്നാല്‍ ഈ ട്രെന്റിന്് വിപരീതമായി ഐടി മേഖലയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ 1 മുതല്‍ 3 ശതമാനം വരെ ഉയര്‍ന്നു.

Content Highlights: Indian stock markets traded lower as the Sensex fell over 200 points and the Nifty slipped below 23,350, with Bajaj Finance and Eternal leading losses amid continued FII selling and global market concerns

dot image
To advertise here,contact us
dot image