400 പോയിന്റിലേറെ ഉയര്‍ന്ന് സെന്‍സെക്‌സ്; 23,600 ന് അടുത്ത് NIFTY; IT, മെറ്റല്‍, Oil&Gas ഓഹരികളില്‍ തിളക്കം

Infosys, Tata Consultancy Services (TCS), Tech Mahindra, HCLTech എന്നീ ഐടി കമ്പനികളുടെ ഓഹരികളും മികച്ച നേട്ടം രേഖപ്പെടുത്തി

400 പോയിന്റിലേറെ ഉയര്‍ന്ന് സെന്‍സെക്‌സ്; 23,600 ന് അടുത്ത് NIFTY; IT, മെറ്റല്‍, Oil&Gas ഓഹരികളില്‍ തിളക്കം
dot image

ആഗോള വിപണികളില്‍ നിന്നുള്ള സമ്മിശ്ര സൂചനകള്‍ക്കിടയിലും, നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് നിഫ്റ്റി 50യും സെന്‍സെക്‌സും. അമേരിക്ക-ഇറാന്‍ കരാറിനെക്കുറിച്ചുള്ള വ്യക്തതയ്ക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതിനിടയിലും വിപണി പോസിറ്റീവ് പ്രകടനം നടത്തി. ആദ്യഘട്ട വ്യാപാരത്തില്‍ നിഫ്റ്റി 50 99.65 പോയിന്റ് അഥവാ 0.42% ഉയര്‍ന്ന് 23,641.75ല്‍ വ്യാപാരം നടക്കുന്നു. സെന്‍സെക്‌സ് 293.10 പോയിന്റ് അഥവാ 0.39% ഉയര്‍ന്ന് 75,076.56ലും വ്യാപാരം തുടരുകയാണ്. നിഫ്റ്റി 50 സൂചികയില്‍ InterGlobe Aviation, Asian Painst എന്നിവയാണ് മികച്ച നേട്ടം കാണിക്കുന്ന ഓഹരികള്‍.

ഇവയ്ക്കു പുറമെ, Infosys, Tata Consultancy Services (TCS), Tech Mahindra, HCLTech എന്നീ ഐടി കമ്പനികളുടെ ഓഹരികളും മികച്ച നേട്ടം രേഖപ്പെടുത്തി. ഐടി മേഖലയിലെ ശക്തമായ വാങ്ങലും നിക്ഷേപകരുടെ അനുകൂല വികാരവും ഈ ഓഹരികളുടെ മുന്നേറ്റത്തിന് പ്രധാന പിന്തുണയായി. സെന്‍സെക്‌സ് സൂചികയുടെ ഉയര്‍ച്ചയില്‍ ഈ കമ്പനികള്‍ നിര്‍ണായക പങ്കുവഹിച്ചു.

നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.52% ഉയര്‍ന്നപ്പോള്‍, നിഫ്റ്റി സ്‌മോള്‍ക്യാപ് സൂചിക 0.68% നേട്ടം രേഖപ്പെടുത്തി. മേഖലാ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ സൂചികകള്‍ ഉയര്‍ന്നു. അതേസമയം, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഹെല്‍ത്ത്കെയര്‍ സൂചികകള്‍ പിന്നിലാണ്.

ഇതിനിടെ, അമേരിക്ക ഇറാനുമായി ഒരു കരാറിലെത്താന്‍ ശ്രമം നടത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുകയോ വികസിപ്പിക്കുകയോ ചെയ്യരുത് എന്നതാണ് കരാറിന്റെ പ്രധാന വ്യവസ്ഥ. എന്നാല്‍ ചര്‍ച്ചകള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധ്യയില്ലെന്നാണ് കരുതുന്നത്. ഈ പ്രസ്താവനകള്‍ ആഗോള നിക്ഷേപകരില്‍ ഒരു പരിധിവരെ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറയുമെന്ന പ്രതീക്ഷ ഉയര്‍ന്നതോടെ, എണ്ണവിലയിലും ഗതാഗതച്ചെലവുകളിലും സ്ഥിരത വന്നേക്കുമെന്നാണ് വിപണി വിലയിരുത്തുന്നത്. എന്നാല്‍ അമേരിക്ക-ഇറാന്‍ ചര്‍ച്ചകളുടെ അന്തിമഫലം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍, നിക്ഷേപകര്‍ ജാഗ്രത തുടര്‍ന്നേക്കും.

Content Highlights: The Sensex surged over 200 points and the Nifty traded near 23,600, driven by strong gains in IT, metal, and oil & gas stocks, with Infosys, TCS, Tech Mahindra, and HCLTech leading the rally

dot image
To advertise here,contact us
dot image